ഫ്‌ളക്‌സടക്കം അടിച്ചു, സ്ഥാനാര്‍ഥിയാക്കിയില്ല; കോണ്‍ഗ്രസ് നേതാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

ആലപ്പുഴ: പത്തിയൂരിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ സീറ്റ് കിട്ടാത്തതിൽ മനംനൊന്ത് കോൺഗ്രസ് പ്രവർത്തകൻ ആത്മഹത്യയ്ക്കു ശ്രമിച്ചു. 19-ാം വാർഡിലെ ബൂത്ത് പ്രസിഡന്റ് നിരണത്ത് ഡി. ജയപ്രദീപാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. വീട്ടുകാർ ഇയാളെ രക്ഷപ്പെടുത്തി. ജയപ്രദീപ് പോസ്റ്റർ പതിച്ചും ഫ്ലക്‌സ് അടിച്ചും തെരഞ്ഞെടുപ്പ് പ്രചാരണം ആംഭിച്ചിരുന്നു. എന്നാൽ നേതൃത്വം ഇടപെട്ട് മറ്റൊരാളെ സ്ഥാനാർഥിയായി പ്രഖ്യാപിക്കുകയായിരുന്നു.
ഇതിന്റെ മനോവിഷമത്തിലായിരുന്നു ഇദ്ദേഹംജീവനൊടുക്കാൻ ശ്രമിച്ചതെന്നാണ് വിവരം. കോൺഗ്രസിന്റെ പ്രദേശിക ഭാരവാഹിയാണ് ഇദ്ദേഹം. നേരത്തെ തിരുവനന്തപുരം തൃക്കണ്ണാപുരത്ത് സീറ്റ് കിട്ടാത്തതിൽ മനം നൊന്ത് ആനന്ദ് കെ തമ്പി ജീവനൊടുക്കിയിരുന്നു. അതിന് പിന്നാലെ നെടുമങ്ങാട് ബിജെപി പ്രവർത്തകയായ ശാലിനിയും ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.

