KSDLIVENEWS

Real news for everyone

സൗദിയിൽ ഫൈസർ വാക്സിൻ കുത്തിവെപ്പ് ആരംഭിച്ചു ; പ്രവാസികളുള്‍പ്പെടെ എല്ലാവര്‍ക്കും സൗജന്യം.

SHARE THIS ON

റിയാദ് : കൊവിഡിനെതിരായ ഫൈസർ വാക്സിൻ കുത്തിവെപ്പ് സൗദി അറേബ്യയിൽ ആരംഭിച്ചു . ആരോഗ്യ മന്ത്രി ഡോ . തൗഫീഖ് അൽറബീഅ ആദ്യ വാക്സിൻ എടുത്ത് കാമ്പയിൻ ഉദ്ഘാടനം ചെയ്തു . കൊവിഡ് വാക്സിൻ പൂർണമായും സുരക്ഷിതമാണെന്നും ഫലപ്രദമാണെന്നും മന്ത്രി പറഞ്ഞു . എന്നാൽ വാക്സിൻ എടുക്കാൻ ആരെയും നിർബന്ധിക്കില്ല . ഇഷ്ടമുള്ളവർക്ക് സ്വീകരിക്കാം . രാജ്യത്തുള്ള സ്വദേശികളും വിദേശികളുമായ മുഴുവനാളുകൾക്കും വാക്സിൻ സൗജന്യമായി നൽകും . വാക്സിനേഷൻ കാമ്പയിൻ ഏതാനും മാസങ്ങൾ നീണ്ടുനിൽക്കും . ഒരോ ഘട്ടവും വേഗത്തിൽ പൂർത്തിയാക്കാൻ മന്ത്രാലയവം അതീവ ശ്രദ്ധചെലുത്തും . വാക്സിൻ കുത്തിവെപ്പിനുള്ള രജിസ്ട്രേഷൻ ‘ സ്വിഹത്തി ‘ എന്ന മൊബൈൽ ആപ്ലിക്കേഷൻ വഴിയാണ് ചെയ്യേണ്ടത് . വാക്സിനേഷൻ ഉദ്ഘാടന ദിവസം ആരോഗ്യ മന്ത്രിക്കു പുറമെ സ്ത്രീയുൾപ്പെടെ രണ്ട് സ്വദേശികളും കുത്തിവെപ്പിന് വിധേയരായി .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!