കാസർഗോഡ് ബ്ലോക്ക് പഞ്ചായത്ത് കേരളസവം സമാപിച്ചു. ചെമ്മനാട് ഗ്രാമപഞ്ചായത്ത് ചാമ്പ്യന്മാർ

കാസർഗോഡ്: കാസർകോട് ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം 10 ദിവസങ്ങളിലായി വിവിധ പഞ്ചായത്തുകളിൽ നടന്നു. ചെർക്കള സെൻട്രൽ സ്കൂളിൽ നടന്ന സമാപന ചടങ്ങിൽ വിജയികളായ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയ ചെമ്മനാട്, കുമ്പള, ചെങ്കള ഗ്രാമപഞ്ചായത്തുകൾക്കുള്ള ട്രോഫിയും സർട്ടി ഫികറ്റു കളും മേഡലുകളും സമ്മാനിച്ചു.
ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഷ്‌റഫ് കർളയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സൈമ സി എ ഉദ്ഘാടനം ചെയ്തു.
ചെമ്മനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് മൻസൂർ കുരിക്കൾ, ചെങ്കള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സഫിയ ആഷിം, സ്ഥിരം സമിതി അദ്ധ്യക്ഷൻ സലീം എടനീർ, ചെമ്മനാട് ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി ആദ്ധ്യക്ഷൻ ഷംസു, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സക്കീന അബ്ദുള്ള, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സി.വി. ഹനീഫ പാറ, സുകുമാരൻ കുതിരപ്പടി,കലാഭവൻ രാജു ജയന്തി, അശ്വതി, ബ്ലോക്ക് പഞ്ചായത്ത് ഉദ്യോഗസ്ഥന്മാരായ കെ അഷ്റഫ്, പീതാംബരൻ, സുഗുണൻ, പത്മനാഭൻ കിഷോർ. മുഹമ്മദ്. നാസർ തുടങ്ങിയവർ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം സി വി ജയിംസ് സ്വാകതംവും ജെ. ഇ ഒ സുജിത്ത് നന്ദി പറഞ്ഞു.

