മംഗ്ലൂരുവിൽ വെള്ളം കോരുന്നതിനിടെ മാതാവിന്റെ കയ്യിൽ നിന്നും ഒന്നര വയസുള്ള പിഞ്ചുകുഞ്ഞ് കിണറിൽ വീണ് മരിച്ചു

മംഗളൂരു: വെള്ളം കോരുന്നതിനിടെ മാതാവിന്റെ കയ്യിൽ നിന്നും ഒന്നര വയസുള്ള പിഞ്ചുകുഞ്ഞ് കിണറിൽ വീണ് മരിച്ചു. ഉഡുപ്പിയിലെ കിന്നിമുൽക്കിയിൽ ചൊവ്വാഴ്‌ച രാവിലെയാണ് ദാരുണ സംഭവം നടന്നത്. കീർത്തന എന്ന കുഞ്ഞാണ് മരിച്ചത്. മാതാവിൻറെ കയ്യിലിരുന്ന് ഉറങ്ങുകയായിരുന്നു കുഞ്ഞ്. വീണ ഉടൻ മാതാവ് കയർ ഉപയോഗിച്ച് കിണറിൽ ഇറങ്ങി കുട്ടിയെ പുറത്തെത്തിച്ചു. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ കുഞ്ഞ് മരിക്കുകയായിരുന്നു. ഉഡുപ്പി ടൗൺ പൊലീസ് പിഎസ്ഐ ഭരതേഷ് കങ്കണവാടി സംഭവസ്ഥലം സന്ദർശിച്ചു. പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

