യുഎഇയിൽ 3,471 പേർക്ക് കൂടി കോവിഡ് ; 2,990 പേർക്ക് രോഗമുക്തി

യുഎഇയില്‍ കോവിഡ്19 ബാധിതരായ 6 പേര് കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചു. ഇതോടെ രാജ്യത്തെ ആകെ മരണം 751 ആയി. 3,471 പേര്‍ക്ക്കൂടി രോഗം സ്ഥിരീകരിച്ചതായും 2,990 പേര് രോഗ മുക്തി നേടിയതായും ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു.
അതേസമയം യുഎഇയില്‍ ഇന്നലെ 1,42,388 പേര്‍ക്ക് കോവിഡ് പരിശോധന നടത്തിയതോടെ ആകെ പരിശോധന 23.5 ദശലക്ഷമായതായി അധികൃതര്‍ പറഞ്ഞു. പൊതുവായ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം. മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. കോവിഡ് സംബന്ധമായ വ്യാജ വാര്‍ത്തകളില്‍ വിശ്വസിക്കരുതെന്നും പ്രചരിപ്പിക്കരുതെന്നും അറിയിച്ചു. നിയമലംഘകര്‍ക്ക് പിഴയും തടവുമാണ് ശിക്ഷ. കൂടാതെ, ശിക്ഷാ കാലാവധിക്ക് ശേഷം നാടുകടത്തുകയും ചെയ്യും.

