KSDLIVENEWS

Real news for everyone

ലോകത്തിലെ ആദ്യത്ത മൊബൈൽ ഒൺലി വീഡിയോ പ്ലാൻ ‘ പ്രൈം വീഡിയോ മൊബൈൽ എഡിഷൻ ഇന്ത്യയിൽ ആരംഭിച്ച് ആമസോൺ , എയർടെൽ ഉപഭോക്താക്കൾക്ക് സന്തോഷ വാർത്ത

SHARE THIS ON

ലോകത്തിലെ ആദ്യത്തെ മൊബൈല്‍ ഒണ്‍ലി വീഡിയോ പ്ലാന്‍ ‘പ്രൈം വീഡിയോ മൊബൈല്‍ എഡിഷന്‍’ ഇന്ത്യയില്‍ ആരംഭിച്ച്‌ ആമസോണ്‍. എയര്‍ടെല്ലുമായി ചേര്‍ന്നാണ് ഇന്ത്യയില്‍ പ്രൈം വീഡിയോ മൊബൈല്‍ എഡിഷന്‍ നടപ്പാക്കുന്നത്. ഇതോടെ എയര്‍ടെല്ലിന്റെ ലക്ഷകണക്കിന് ഉപഭോക്താക്കള്‍ക്ക് ഉയര്‍ന്ന നിലവാരത്തിലുള്ള ആസ്വാദനം സാദ്ധ്യമാകും. പ്രൈം വീഡിയോ മൊബൈല്‍ എഡിഷന്‍ സിംഗിള്‍ യൂസര്‍ മൊബൈല്‍ ഓണ്‍ലി പ്ലാന്‍ ആണ്. ഇന്ത്യയെ പോലെ മൊബൈല്‍ ഫസ്റ്റ് രാജ്യങ്ങള്‍ക്ക് അനുയോജ്യമാകുന്നതാണ് പ്ലാന്‍. എയര്‍ടെല്ലിന്റെ എല്ലാ ഉപഭോക്താക്കള്‍ക്കും പ്രീപെയ്ഡ് പാക്കേജായി 30 ദിവസം സൗജന്യ ട്രയല്‍ ലഭിക്കും. തുടര്‍ന്ന് 89 രൂപയുടെ പാക്കേജ് മുതല്‍ റീച്ചാര്‍ജ് ചെയ്ത് മൊബൈല്‍ എഡിഷന്‍ ഉപയോഗിക്കാം.മുംബൈ, ഇന്ത്യ, 13 ജനുവരി 2021. മികച്ച നിലവാരത്തില്‍ ഇന്ത്യയിലെ എല്ലാവര്‍ക്കും തങ്ങളുടെ സേവനങ്ങളെത്തിക്കുക എന്ന ലക്ഷ്യത്തോടെ ആമസോണ്‍ പ്രൈം വീഡിയോ മൊബൈല്‍ എഡിഷനുമായി രംഗത്ത്. 89 രൂപയുടെ ആകര്‍ഷകമായ തുടക്ക പാക്കേജ് നല്‍കിയാണ് മൊബൈല്‍ ഒണ്‍ലി എഡിഷന്‍ കൊണ്ട് വരുന്നത്. ഇതോടെ ആമസോണ്‍ പ്രൈം മൊബൈല്‍ ഒണ്‍ലി പ്ലാറ്റ് ഫോമിന് തുടക്കമിടുന്ന ആദ്യ രാജ്യമാവും ഇന്ത്യ. ആകര്‍ഷകമായ ഡാറ്റാ പാക്കേജ് കൂടി ചേരുന്നതോടെ ഇന്ത്യയില്‍ സ്ക്രീന്‍ എന്‍റര്‍ടെയ്മെന്റിന് വേദിയാകുന്നത് സ്മാര്‍ട് ഫോണുകളായി മാറിയേക്കും.

പ്രൈംവീഡിയോ മൊബൈല്‍ എഡിഷന്‍ ‘സിംഗിള്‍ യൂസര്‍’ മൊബൈല്‍ ഒണ്‍ലി പ്ലാന്‍ വഴി എസ്ഡി ഗുണനിലവാരത്തിലുള്ള വീഡിയോകളായിരിക്കും കാണാനാവുക. ഇന്ത്യയെപോലെ മൊബൈല്‍ ആശ്രിത രാജ്യങ്ങള്‍ക്ക് വേണ്ടിയാണ് പുതിയ പ്ലാന്‍ രൂപപ്പെടുത്തിയിരിക്കുന്നത്. ആമസോണ്‍ പ്രീമിയറിന്റെ ഇന്ത്യയിലെ പ്രൈം വീഡിയോ മൊബൈല്‍ എഡിഷന് വേണ്ടി കമ്മ്യൂണിക്കേഷന്‍ സൊലൂഷന്‍ സേവന ദാതാക്കളായി ഭാരതി എയര്‍ടെല്ലിനെയും നിശ്ചയിച്ചിരിക്കുന്നു.

എയര്‍ടെല്‍ താങ്ക്സ് ആപ്പ് വഴി അവരവരുടെ മൊബൈല്‍ നമ്ബര്‍ ഉപയോഗിച്ച്‌ ആമസോണില്‍ സൈന്‍ അപ്പ് ചെയ്യുക വഴി എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്ക് 30 ദിവസത്തെ സൗജന്യ ട്രയല്‍ സാധ്യമാണ്. 30 ദിവസം കഴിഞ്ഞാല്‍ പ്രീപെയ്ഡ് ചാര്‍ജ് ചെയ്ത് സേവനം തുടരാനാകും. 28 ദിവസത്തേക്ക് 6 ജിബി ഡാറ്റ ലഭ്യമാകുന്ന 89 രൂപയുടെ ഏറ്റവും കുറഞ്ഞ പാക്കേജോ, പരിധികളില്ലാത്ത കോള്‍ സേവനവും ദിവസവും 1.5 ജിബി ഡാറ്റയും ലഭ്യമാകുന്ന 28 ദിവസത്തെ 299 രൂപയുടെ പാക്കേജോ സ്വീകരിക്കുക വഴി തുടര്‍ന്ന് സേവനം ലഭ്യമാകും.

ഒന്നിലധികം പേര്‍ക്ക് ഉപയോഗിക്കാനും പൂര്‍ണമായും പ്രൈം വീഡിയോ സേവനം ലഭിക്കുന്നതിനും സ്മാര്‍ട് ടിവി , എച്ച്‌ഡി യുഎച്ച്‌ഡി നിലവാരത്തില്‍ വീഡിയോകള്‍ ലഭിക്കാനും പ്രൈം മ്യൂസിക്കിനൊപ്പം ആഡ് ഫ്രീ മ്യൂസിക് , ആമസോണ്‍ ഡോട്ട് ഇന്‍ ഫാസ്റ്റ് ഫ്രീ ഷിപ്പിങ് തുടങ്ങിയ അധിക സേവനങ്ങള്‍ ലഭിക്കുന്നതിനും 30 ദിവസത്തെ ആമസോണ്‍ പ്രൈം മെമ്ബര്‍ഷിപ്പ് എടുക്കേണ്ടതായിട്ടുണ്ട്. 131 രൂപയാണ് ഇതിനായി നല്‍കേണ്ടി വരിക. അതല്ലെങ്കില്‍ 28 ദിവസത്തേക്ക് 349 രൂപയുടെ റീച്ചാര്‍ജ് പാക്കേജ് സ്വീകരിക്കാം.

ആമസോണ്‍ പ്രൈം മെമ്ബര്‍ഷിപ്പ് , പരിധികളില്ലാത്ത കോള്‍ സേവനം, ദിനം പ്രതി 2ജിബി ഡാറ്റ എന്നിവയാണ് 349രൂപയുടെ പാക്കേജ് മുന്നോട്ട് വെയ്ക്കുന്നത്. എയര്‍ ടെല്‍ താങ്ക്സ് ആപ്പിലൂടെയോ ലക്ഷകണക്കിന് വരുന്ന റിച്ചാര്‍ജ് ഷോപ്പുകള്‍ വഴിയോ പാക്കേജുകള്‍ റിച്ചാര്‍ജ് ചെയ്യാം. പ്രൈം വീഡിയോയുടെ എന്‍റര്‍ടൈന്‍മെന്‍റ് ലൈബ്രറിയിലേക്ക് പരിധികളില്ലാതെ കടന്ന് ചെല്ലാനുള്ള അവസരമാണിത്. ഉപഭോക്താക്കള്‍ക്ക് തിരഞ്ഞെടുക്കാനുള്ള കൂടുതല്‍ മാര്‍ഗങ്ങളും അവസരവും ലഭിക്കുകയും ചെയ്യുന്നു.

പ്രൈം വീഡിയോ മൊബൈല്‍ എഡിഷന്‍ ആരംഭിക്കുന്നതിനെക്കുറിച്ച്‌ ആമസോണ്‍ പ്രൈം വീഡിയോ വേള്‍ഡ് വൈഡ് പ്രസിഡന്‍റ് ജെ മറീന്‍ “തങ്ങളുടെ വളരെ വേഗത്തില്‍ വളര്‍ച്ച പ്രകടമാക്കുന്ന മേഖലകളിലൊന്നാണ് ഇന്ത്യ. ഈ വളര്‍ച്ചക്കൊപ്പം സേവനം ലഭ്യമാക്കുന്നതിന് ആമസോണ്‍, പ്രൈമിന്‍റെ പ്രിയപ്പെട്ട എന്‍റര്‍ടൈന്‍മെന്‍റ് കണ്ടന്റുകളിലേക്കുള്ള അവസരം ഇരട്ടിപ്പിക്കുകയാണ്. കൂടുതല്‍ പേരിലേക്ക് സേവനം കടന്ന് ചെല്ലാന്‍ ഇതോടെ സാധിക്കും. ഇന്ത്യയില്‍ മൊബൈല്‍ ബ്രോഡ് ബാന്‍റ് വ്യാപകമായിരിക്കുന്നതും സ്ട്രീമിംഗ് ഡിവൈസ് എന്ന നിലയില്‍ സ്മാര്‍ട്ഫോണുകളുടെ വലിയ തോതിലുള്ള ഉപയോഗവും കണക്കിലെടുത്താണ് പുതിയ നീക്കം. ആമസോണ്‍ പ്രൈമിന്‍റെ എക്സ്ക്ലൂസീവ് ഒറിജിനല്‍ കണ്ടന്റുകള്‍ ലഭ്യമാക്കി ഓരോ ഇന്ത്യക്കാരനും ആസ്വാദനത്തിനുള്ള വഴിയൊരുക്കുകയാണ് പ്രൈം വീഡിയോ മൊബൈല്‍ എഡിഷന്‍ വഴി ചെയ്യുക .

ആമസോണ്‍ പ്രൈം വീഡിയോ ഇന്ത്യ കണ്‍ട്രി ജനറല്‍ മാനേജറും ഡയറക്ടറുമായ ഗൗരവ് ഗാന്ധി കഴിഞ്ഞ നാല് വര്‍ഷം കൊണ്ട് പ്രൈം വീഡിയോ രാജ്യത്തെ ഏറ്റവും പ്രിയപ്പെട്ട പ്രീമിയം സ്ട്രീമിങ് സേവന ദാതാക്കളായി മാറിയിട്ടുണ്ടെന്ന് വ്യക്തമാക്കി. 4300ലേറെ നഗരങ്ങളില്‍ നിന്ന് പ്രൈം വീഡിയോക്ക് വ്യൂവര്‍ഷിപ്പ് ലഭിക്കുന്നു. മൊബൈല്‍ എഡിഷന്‍ കൂടുതല്‍ പേരിലേക്ക് പ്രൈം വീഡിയോ കണ്ടന്‍റുകള്‍ എത്തിച്ചേരുന്നതിന് സഹായിക്കുമെന്നാണ് വിശ്വാസം. ഉപഭോക്താക്കള്‍ക്ക് തിരഞ്ഞെടുക്കാനുള്ള അവസരം നല്‍കുക മാത്രമല്ല ഇത് വഴി ചെയ്യുന്നത് വളരെ എളുപ്പത്തില്‍ മൊബൈല്‍ ഡാറ്റാ പ്ലാന്‍ ഉപയോഗിച്ച്‌ തന്നെ പ്രൈം വീഡിയോ സബ്സ്ക്രിപ്ഷന്‍ സ്വന്തമാക്കാനും സാധിക്കുന്നു. പ്രൈം വീഡിയോ മൊബൈല്‍ എഡിഷന് വേണ്ടി എയര്‍ടെല്ലുമായി സഹകരിക്കുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഭാരതി എയര്‍ ടെല്‍ ചീഫ് മാര്‍ക്കറ്റിങ് ഓഫീസര്‍ ശാശ്വത് ശര്‍മ്മ എയര്‍ടെല്‍ താങ്ക്സ് പ്രോഗ്രാം വഴി ഉപഭോക്താക്കള്‍ക്ക് വൈവിധ്യമാര്‍ന്ന സേവനങ്ങളെത്തിക്കുന്നതില്‍ എയര്‍ടെല്‍ വളരെയേറെ ശ്രദ്ധ ചെലുത്തുന്നതായി വ്യക്തമാക്കി. നിലവാരമുള്ള ഡിജിറ്റല്‍ എന്‍റര്‍ടൈന്‍മെന്‍റ് പരിപാടികളെ ജനാധിപത്യവത്കരിക്കുന്നതില്‍ ആമസോണുമായി പങ്കാളികളാകുന്നതില്‍ സന്തോഷമുണ്ട്. എയര്‍ടെല്ലിന്റെ ശക്തമായ ഉപഭോക്തൃ അടിത്തറയും മികച്ച നെറ്റ് വര്‍ക്ക് ശൃംഖലയും സേവന വിതരണവും ഉപയോഗപ്പെടുത്തുന്നത് ആഹ്ലാദകരമാണെന്നും അദ്ദേഹം സൂചിപ്പിച്ചു.

എയര്‍ടെല്ലുമായുള്ള സഹകരണത്തെക്കുറിച്ച്‌ മൊബൈല്‍ ബിസ്നസ് ഡവലപ്മെന്‍റ് ഡയറക്ടര്‍ സമീര്‍ ബത്ര പ്രൈം വീഡിയോ മൊബൈല്‍ എഡിഷന്‍റെ ആദ്യ നടത്തിപ്പ് പങ്കാളിയായി എയര്‍ടെല്ലിനെ ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് വ്യക്തമാക്കി. ആമസോണും എയര്‍ടെല്ലുമായുള്ള തന്ത്ര പ്രധാന സഹകരണത്തെ കൂടുതല്‍ ഗാഢമാക്കുന്നതാണ് നീക്കം. ചെലവ് കുറഞ്ഞ പ്രീപെയ്ഡ് ഡാറ്റാ ഉപയോഗിച്ചുള്ള സ്മാര്‍ട് ഫോണ്‍ ഉപയോഗം ഇന്ത്യയില്‍ സര്‍വവ്യാപിയാണ്. മൊബൈല്‍ എഡിഷന്‍ വഴി ഈ ഉപഭോക്താക്കളിലേക്ക് നിലവാരമുള്ള വിനോദ പരിപാടികളെത്തിക്കാനാകും. ഇന്ത്യയിലെ പ്രീപെയ്ഡ് ഉപഭോക്തൃ അടിത്തറയില്‍ പൂര്‍ണമായും തങ്ങളുടെ സേവനം ലഭ്യമാക്കാനാണ് ലക്ഷ്യം വെയ്ക്കുന്നതെന്നും സമീര്‍ ബത്ര സൂചിപ്പിച്ചു.

ആമസോണ്‍ പ്രൈം വീഡിയോയെക്കുറിച്ച്‌ :

അവാര്ഡുകള്‍ നേടിയ ആമസോണ്‍ ഒറിജിനല്‍ സീരീസുകള്‍, ആയിരക്കണക്കിന് സിനിമകള്‍, ടിവി ഷോകള്‍ തുടങ്ങിയവയുടെ ശേഖരവും കാണാനിഷ്ടപ്പെടുന്നതെന്തും ഒറ്റ സ്ഥലത്ത് ആസ്വദിക്കാന്‍ കഴിയുന്ന പ്രീമിയം സ്ട്രീമിംഗ് സേവനമാണ് ആമസോണ്‍ പ്രൈം വീഡിയോ.

പ്രൈം വീഡിയോയില്‍ ലഭ്യമായിരിക്കുന്നത് :

ആയിരക്കണക്കിന് ടിവി ഷോകളും ഹോളിവുഡ് ബോളിവുഡ് സിനിമകളും ഇന്ത്യന്‍ നിര്‍മ്മിത ആമസോണ്‍ ഒറിജിനല്‍ സീരീസുകളായ ദ ഫാമിലി മാന്‍, മിര്‍സാപൂര്‍, ഇന്‍സൈഡ് എഡ്ജ്, മെയ്ഡ് ഇന്‍ ഹെവന്‍ തുടങ്ങിയവയും . പുരസ്‌കാരങ്ങളും നിരൂപക പ്രശംസയും നേടിയ ടോം ക്ലാന്‍സിയുടെ ജാക്ക് റയാന്‍, ദ ബോയ്‌സ്, ദ മാര്‍വെലസ് മിസ്. മെയ്‌സെല്‍ എന്നിവയടക്കമുള്ള ഗ്ലോബല്‍ ആമസോണ്‍ ഒറിജിനല്‍ സീരീസുകള്‍. പ്രൈം മെമ്ബര്‍ഷിപ്പിന്‍റെ ഭാഗമായി ബോറാത് സബ്ബ്സ്വീകെന്റ് മൂവി, മൈ സ്പൈ എന്നിവയും കാണാനാകും. ഹിന്ദി, മറാത്തി, ഗുജറാത്തി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, പഞ്ചാബി, ബംഗാളി ഭാഷകളില്‍ സേവനം ലഭ്യമാണ്.

ഭാരതി എയര്‍ടെല്ലിനെക്കുറിച്ച്‌ :

ആഫ്രിക്ക, തെക്കന്‍ ഏഷ്യ എന്നിവിടങ്ങളിലായി 18 രാജ്യങ്ങളില്‍ സേവനം നല്‍കുന്ന ആഗോള ടെലികോം കമ്ബനിയായ എയര്‍ടെല്ലിന്‍റെ ഇന്ത്യയിലെ ആസ്ഥാനമാണ് ഭരതി എയര്‍ ടെല്‍ . രണ്ട് ബില്യണ്‍ ജനങ്ങള്‍ക്ക് സേവനം നല്‍കുന്ന എയര്‍ടെല്‍ ആഗോള സേവന ദാതാക്കളുടെ പട്ടികയില്‍ ആദ്യ മൂന്നില്‍ ഇടം പിടിച്ചിരിക്കുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ സമഗ്ര ടെലികോം സേവന ദാതാക്കളും ആഫ്രിക്കയിലെ രണ്ടാമത്തെ വലിയ സേവന ദാതാക്കളുമാണ് എയര്‍ടെല്‍. സെപ്തംബര്‍ 2020 അവസാനത്തില്‍ എയര്‍ ടെല്ലിന് ഏകദേശം .440 മില്യണ്‍ ഉപഭോക്താക്കള്‍ക്ക് സേവനം എത്തിക്കാനായിട്ടുണ്ട്.

4/4.5 ജി മൊബൈല്‍ ബ്രോഡ് ബാന്‍റ് സേവനം എയര്‍ടെല്‍ പ്ലോട്ട് ഫോളിയോയില്‍ അടങ്ങിയിരിക്കുന്നു. എയര്‍ ടെല്‍ എക്സ് സ്ട്രീം ഫൈബര്‍ 1ജിബിപിഎസ് വേഗത പ്രദാനം ചെയ്യുന്നതുമാണ്. ഡിജിറ്റല്‍ ടിവി സേവനങ്ങള്‍ക്ക് എയര്‍ടെല്‍ എക്സ് സ്ട്രീം 4കെ ഹൈബ്രിഡ് ബോക്സും, ഡിജിറ്റല്‍ പേയ്മെന്‍റിനായി എയര്‍ ടെല്‍ പെയ്മെന്‍റ് ബാങ്കും നിലവിലുണ്ട്. എയര്‍ ടെല്‍ ഒടിടി മേഖലയില്‍ എയര്‍ടെല്‍ താങ്ക്സ് ആപ്പ്, എയര്‍ ടെല്‍ എക്സ് സ്ട്രീം ആപ്പ്, വിന്‍ക് മ്യൂസിക്, , എയര്‍ടെല്‍ ബ്ലൂ ജീന്‍സ് എന്നീവ വഴി സേവനങ്ങളും നല്‍കി വരുന്നു. ഇത് കൂടാതെ എയര്‍ടെല്‍ ആഗോളമായി തന്നെ നൂറ് കണക്കിന് കമ്ബിനികളുമായി തന്ത്രപ്രധാനമായ പങ്കാളിത്തത്തിലും ഏര്‍പ്പെട്ടിരിക്കുന്നതിലൂടെ ഉപഭോക്താക്കള്‍ക്ക് വിവിധ തരം സേവനം സാധ്യമാക്കുകയും ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!