KSDLIVENEWS

Real news for everyone

പൊങ്കല്‍ ജെല്ലിക്കെട്ടില്‍ തമിഴ്‌നാട്ടില്‍ രണ്ട് മരണം; നൂറോളം പേര്‍ക്ക് പരിക്ക്

SHARE THIS ON

തമിഴ്‌നാട്ടിൽ പൊങ്കലിന്റെ ഭാഗമായി നടത്തുന്ന ജെല്ലിക്കെട്ടിലും മഞ്ചുവിരട്ടലിലും രണ്ട് മരണം. സംഭവത്തിൽ നൂറോളം പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. വലിയ മൈതാനത്തേക്ക് കാളകളെ അഴിച്ചുവിട്ട് അവയെ പിടിച്ചുകെട്ടുന്ന അപകടകരമായ വിനോദമാണ് ജെല്ലിക്കെട്ടും മഞ്ചുവിരട്ടലിലുമാണ് അപകടമുണ്ടായത്. ശിവഗംഗ തിരുപ്പത്തൂർ ചിറവയലിലാണ് ആൺകുട്ടിയടക്കം 2 പേർ മരിച്ച അപകടമുണ്ടായത്.

ചൊവ്വാഴ്ച മധുരയിലും മഞ്ചുവിരട്ടലിലും സമാനമായ അപകടമുണ്ടായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി അവണിയാപുരത്ത് ജല്ലിക്കെട്ടിനിടെ 45 പേർക്കും പാലമേട് 42 പേർക്കും പരുക്കേറ്റിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!