KSDLIVENEWS

Real news for everyone

അബുദാബിയിൽ വാഹനത്തിന്റെ മുൻസീറ്റിൽ കുട്ടികളെ ഇരുത്തിയാൽ 5400 ദിർഹം പിഴ

SHARE THIS ON

അബുദാബിയില്‍ വാഹനത്തിന്റെ മുന്‍സീറ്റില്‍ കുട്ടികളെ ഇരിക്കാന്‍ അനുവദിക്കുന്നത് നിയമ ലംഘനമാണെന്ന് അബുദാബി പോലീസ്. ഇത്തരം പ്രവര്‍ത്തനം ശ്രദ്ധയില്‍പ്പെട്ടാല്‍ വാഹനം പിടികൂടുമെന്നും തിരിച്ചുകിട്ടുന്നതിന് 5000 ദിര്‍ഹവും കുട്ടികളുടെ ജീവന്‍ അപകടത്തിലാക്കുന്ന കുറ്റത്തിന് 400 ദിര്‍ഹവും പിഴ നല്‍കേണ്ടിവരുമെന്നും പോലീസ് അറിയിച്ചു.

പിഴ അടയ്ക്കുന്നതുവരെ വാഹനം വിട്ടുനല്‍കില്ല. മൂന്ന് മാസത്തിനകം പിഴയടയ്ക്കാത്ത ഉടമകളുടെ വാഹനം ലേലം ചെയ്യും. കഴിഞ്ഞവര്‍ഷം സെപ്റ്റംബറില്‍ അബുദാബിയില്‍ നടപ്പാക്കിയ പുതിയ ട്രാഫിക് നിയമങ്ങളുടെ ഭാഗമായാണിത്. 10 വയസ്സിന് താഴെയുള്ള കുട്ടികള്‍ വാഹനങ്ങളുടെ പിന്‍സീറ്റുകളില്‍ ഇരിക്കുകയും സീറ്റ് ബെല്‍റ്റ് ധരിക്കുകയും വേണം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!