കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ ക്യാപ്റ്റന്‍ സതീഷ് ശര്‍മ അന്തരിച്ചു

കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ ക്യാപ്റ്റന്‍ സതീഷ് ശര്‍മ അന്തരിച്ചു. 73 വയസായിരുന്നു. ബുധനാഴ്ച ഗോവയിലായിരുന്നു അന്ത്യം. വെളളിയാഴ്ച ഡല്‍ഹിയില്‍ അദ്ദേഹത്തിന്റെ അന്ത്യ കര്‍മങ്ങള്‍ നടക്കുമെന്ന് മകന് സമീര്‍ അറിയിച്ചു.
1993-96 കാലയളവില്‍ പി.വി. നരസിംഹറാവു മന്ത്രി സഭയില്‍ പെട്രോളിയം ആന്‍ഡ് നാച്ച്യുറല്‍ ഗ്യാസ് മന്ത്രിയായി ശര്‍മ സേവനം അനുഷ്ടിച്ചിട്ടുണ്ട്. രാജീവ് ഗാന്ധിയുമായി അടുത്ത ബന്ധം കാത്തുസൂക്ഷിച്ചിരുന്ന അദ്ദേഹം മൂന്ന് തവണ ലോക്സഭാ എംപിയായിരുന്നു.

