KSDLIVENEWS

Real news for everyone

അന്ത്യയാത്രയ്ക്ക് വരണം, പൂക്കളര്‍പ്പിക്കണം; ആത്മഹത്യ ചെയ്ത യുവാവിന്റ ആഗ്രഹം നിറവേറ്റി സിദ്ധരാമ്മയ്യ

SHARE THIS ON

ബെംഗളൂരു: കർണാടകയിലെ മണ്ടിയയിൽ ആത്മഹത്യ ചെയ്ത യുവാവിന്റെ അവസാന ആഗ്രഹം സാധിച്ചുകൊടുത്തിരിക്കുകയാണ് മുൻ മുഖ്യമന്ത്രി സിദ്ധാരമയ്യ. സിദ്ധരാമയ്യയുടെയും നടൻ യശിന്റെയും ആരാധകനായ യുവാവ് തന്റെ സംസ്കാര ചടങ്ങിന് ഇരുവരുംഎത്തണമെന്ന് ആത്മഹത്യ കുറിപ്പിൽ എഴുതിയിരുന്നു. ആത്മഹത്യ ഒന്നിനും പരിഹാരമല്ലെന്നു ഓർമപ്പെടുത്തി സിദ്ധരാമയ്യ യുവാവിന്റെ മൃതദേഹത്തിൽ പൂക്കളർപ്പിച്ചു.

മണ്ടിയയിലെ കൊടിദൊഡ്ഢി എന്ന ഗ്രാമത്തിലെ 26കാരൻ രാമകൃഷ്ണ ബുധനാഴ്ചയായിരുന്നു ആത്മഹത്യ ചെയ്തത്. കാരണമൊന്നും വിശദീകരിക്കാത്ത ആത്മഹത്യ കുറിപ്പിൽ ഒരു കാര്യം പ്രത്യേകം പറഞ്ഞിരുന്നു. മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെയും കന്നഡ നടൻ യാഷിന്റെയും കടുത്ത ആരാധകനാണ് താൻ. അന്ത്യ യാത്രക്ക് മുൻപ് ഇരുവരും വന്നു മൃതദേഹത്തിൽ പുഷ്പങ്ങളർപ്പിക്കണം.

വിവരമറിഞ്ഞ സിദ്ധരാമയ്യ എത്തി. രാമകൃഷ്ണയുടെ മൃതദേഹത്തിൽ പൂക്കൾ അർപ്പിച്ചു. രാമകൃഷ്ണ ആഗ്രഹിച്ചത് പോലെ ചടങ്ങിൽ പങ്കെടുത്തു

‘ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല, നീണ്ട കാലം ജീവിച്ചിരിക്കേണ്ടയാളായിരുന്നു രാമകൃഷ്ണ.’- കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച് സിദ്ധരാമയ്യ മടങ്ങി.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!