KSDLIVENEWS

Real news for everyone

ചെറുവത്തൂരിന് സ്വരാജ് ട്രോഫി നാലാം തവണ; 15ലക്ഷം രൂപയും, ട്രോഫിയും, സാക്ഷ്യപത്രവും

SHARE THIS ON

ചെറുവത്തൂർ ∙ സംസ്ഥാന സർക്കാർ ജില്ലയിലെ മികച്ച പ‍‍ഞ്ചായത്തിന് നൽകി വരുന്ന സ്വരാജ് ട്രോഫി അവാർഡ് തുടർച്ചയായി 4ാം തവണയും ചെറുവത്തൂർ പഞ്ചായത്തിന്. ഭരണ നിർവഹണം, നികുതി പിരിവ്, ജനപങ്കാളിത്തം തുടങ്ങിയവ പരിഗണിച്ചാണ് സ്വരാജ് ട്രോഫി നൽകുന്നത്. എറ്റെടുത്ത പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിച്ചതും അവാർഡിന് പരിഗണിച്ചു. പ്രത്യേക പദ്ധതി സഹായധനമായി 15ലക്ഷം രൂപയും, ട്രോഫിയും, സാക്ഷ്യപത്രവും അടങ്ങുന്നതാണ് അവാർഡ്. വികസന കാഴ്ചപ്പാടോടെ വിദ‌ഗ്ധ സമിതി തയാറാക്കിയ മാസ്റ്റർ പ്ലാനിന്റെ ചുവട് പിടിച്ചാണ് പ‍ഞ്ചായത്തിൽ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കി വന്നത്.

ജനങ്ങളുടെ സഹകരണത്തോടെ പ‍ഞ്ചായത്ത് പ്രസിഡന്റ് ദുരിതാശ്വാസ നിധി സ്പർശം, റോഡുകളുടെ വികസനം, കുടിവെള്ള പദ്ധതികൾ എന്നിവയും ന‍ടപ്പാക്കി. മത്സ്യ കർഷക ക്ലബ്, പൊതു ശൗചാലയം , ബഡ്സ് സ്കൂൾ, മിനി കോൺഫറൻസ് ഹാൾ, ഓപ്പൺ ഓഡിറ്റോറിയം തുടങ്ങിയവ പൂർത്തീകരിച്ചു. മലപ്പിൽ കുടിവെള്ള പദ്ധതി, പ്രവാസി നിധി, ജലാശയ സംരക്ഷണം, സ്ത്രീ സൗഹൃദ ഗ്രാമം കബഡി ഗ്രാമ ചരിത്ര നിർമാണം തുടങ്ങിയ പദ്ധതികളും ആവിഷ്കരിച്ച് നടപ്പാക്കി വരികയാണ്.

കഴിഞ്ഞ ഭരണസമിതി പ്രസിഡന്റ് മാധവൻ മണിയറ, വൈസ് പ്രസിഡന്റ് സി.വി.പ്രമീള എന്നിവരുടെ നേതൃത്വത്തിലുള്ള ഭരണ സമിതി, പഞ്ചായത്ത് സെക്രട്ടറി, ജീവനക്കാർ, ആസൂത്രണ സമിതി, വർക്കിങ് ഗ്രൂപ്പുകൾ, ഫെസിലേറ്റർമാർ, നിർവഹണ ഉദ്യോഗസ്ഥർ, ജനങ്ങൾ തുടങ്ങിയവരുടെ സഹായത്തോടെയാണ് പഞ്ചായത്തിന് ഈ  നേട്ടം കൈവരിക്കാൻ സാധിച്ചത്. പഞ്ചായത്തിന് ലഭിച്ച ഈ അവാർഡ് ഇതിനു വേണ്ടി പഞ്ചായത്ത് ഭരണ സമിതിയോടൊപ്പം ചേർന്ന് പ്രവർത്തിക്കുകയും അടുത്ത കാലത്ത് അകാല ചരമം പ്രാപിക്കുകയും ചെയ്ത പഞ്ചായത്ത് സെക്രട്ടറി ടി.വി.പ്രഭാകരന്റെ സ്മരണയ്ക്ക് മുൻപിൽ സമർപിക്കുയാണെന്ന് കഴിഞ്ഞ പ്രസിഡന്റും ഇപ്പോഴത്തെ ബ്ലോക്ക് പഞ്ചായത്ത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!