പഞ്ചാബില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് വെടിയേറ്റ് മരിച്ചു

ചണ്ഡീഗഢ്: പഞ്ചാബിൽ യൂത്ത് കോൺഗ്രസ് നേതാവ് വെടിയേറ്റ് മരിച്ചു. ഗുർലാൽ സിങ് ബുള്ളർ (34) ആണ് വെടിയേറ്റ് മരിച്ചത്. വ്യാഴാഴ്ച ഫരീദ് കോട്ടിലെ ജൂബിലി ചൗക്കിൽ വെച്ചായിരുന്നു സംഭവം.
ബൈക്കിലെത്തിയ അജ്ഞാതരായ രണ്ട് പേർ ബുള്ളർക്ക് നേരെ 10 തവണ വെടിയുതിർക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. യൂത്ത് കോൺഗ്രസ് ഫരീദ്കോട്ട് ജില്ലാ പ്രസിഡന്റ് ആണ് ബുള്ളർ.
സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് ഫരീദ്കോട്ട് എസ്.പി. പറഞ്ഞു.

