ഡയാലിസിസ് കഴിഞ്ഞതിനു പിന്നാലെ വിദ്യാനഗര്‍ സ്റ്റേഷനിലെ എഎസ്ഐ മരിച്ചു

കാസർകോട്: വിദ്യാനഗർ പൊലീസ് സ്റ്റേഷനിലെ എഎസ്ഐ സി.കെ രതീഷ് (45) അന്തരിച്ചു. ചൊവ്വാഴ്ച പുലർച്ചെ രണ്ടു മണിയോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കരൾ, വൃക്കരോഗങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു രതീഷ്. തിങ്കളാഴ്ച ഡയാലിസിസ് നടത്താനാണ് രതീഷ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിയത്. ഡയാലിസിസ് കഴിഞ്ഞ ശേഷം കടുത്ത ക്ഷീണം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പുലർച്ചയോടെ ഹൃദയാഘാതം ഉണ്ടായതാണ് മരണകാരണം. നീലേശ്വരം, പള്ളിക്കരയിലെ കൃഷ്ണൻ-സാവിത്രി ദമ്പതികളുടെ മകനാണ്. ഭാര്യ: ശ്രീലക്ഷ്മി (കാഞ്ഞങ്ങാട് സൗത്ത്). ഏകമകൾ: ധ്വനി (സ്കൂൾ വിദ്യാർത്ഥി). സഹോദരി: സരിത (വനിതാ സിവിൽ പൊലീസ് ഓഫീസർ വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷൻ).

