KSDLIVENEWS

Real news for everyone

രാജ്യത്ത് കോവിഡ് പിടിവിടാതെ ഉയരുന്നു; ഒറ്റ ദിവസം 2.61 ലക്ഷം കോവിഡ് കേസുകള്‍: മരണം 1501

SHARE THIS ON

ന്യൂഡൽഹി: കോവിഡ് കേസുകൾ കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,61,500 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടർച്ചയായി നാലാം ദിവസമാണ് രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം രണ്ട് ലക്ഷം പിന്നിടുന്നത്.

1,501 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,77,150 ആയി ഉയർന്നു. 18,01,316 സജീവ കേസുകളുണ്ട് രാജ്യത്ത്

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,38,423 പേർ കോവിഡ് മുക്തരായി. ഇതോടെ കോവിഡ് മുക്തരായവരുടെ എണ്ണം 1,28,09,643 ആയി. 18,01,316 പേർ ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്.

രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 1,47,88,109 ആണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!