സിവില്‍ സര്‍വീസ് റാങ്ക് ജേതാവ് കാന്തപുരം എ പി അബൂബക്കർ മുസ്ല്യാരെ സന്ദര്‍ശിച്ചു

കാരന്തൂർ: മർകസ് പൂർവ വിദ്യാർഥിയും സിവില്‍ സർവീസ് റാങ്ക് ജേതാവുമായ അബ്ദുല്‍ ഫസല്‍ കാന്തപുരം എ. പി അബൂബക്കർ മുസ്‌ലിയാരെ സന്ദർശിച്ചു. 507-ാം റാങ്ക് നേടിയ ഫസല്‍ മർകസ് സെന്റർ ഓഫ് എക്സലൻസായ ജാമിഅ മദീനത്തുന്നൂറിലാണ് ഹയർസെക്കണ്ടറി, ബിരുദ പഠനം നടത്തിയത്. അബ്ദുല്‍ ഫസലിന്റെ നേട്ടത്തില്‍ സന്തോഷമറിയിച്ച കാന്തപുരം പരിശീലനകാലത്തും തുടർന്നും മികച്ച പ്രകടനം കാഴ്ചവെക്കാനും ഭാവിയില്‍ കൂടുതല്‍ ഉന്നത നേട്ടങ്ങള്‍ കരസ്ഥമാക്കാനും അദ്ദേഹത്തിന് സാധിക്കട്ടെ എന്നാശംസിച്ചു. 2007-ല്‍ സ്ഥാപിതമായ മർകസ് ഗാർഡൻ സിവില്‍ സർവീസ് അക്കാദമിയിലെ പരിശീനവും മർകസ് സാരഥികളുടെ പിന്തുണയും പഠനജീവിതത്തില്‍ കരുത്തുപകർന്നിട്ടുണ്ട് എന്ന് അബ്ദുല്‍ ഫസല്‍ പറഞ്ഞു. ഡല്‍ഹി ജാമിഅ മില്ലിയ്യ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ ഫസല്‍ നിലവില്‍ തിരുവനന്തപുരം ഐലേണ്‍ ഐ എ എസ് അക്കാദമിയില്‍ അധ്യാപകനാണ്. പരപ്പനങ്ങാടി പുത്തൻവീട്ടില്‍ മുഹമ്മദ് ബാവ-അസ്മാബി ദമ്ബതികളുടെ മകനാണ്.