ബി.ജെ.എം.കെ. യു.എ.ഇ. കമ്മിറ്റിക്ക് പുതിയ സാരഥികൾ

ദുബൈ: 2024-25 വാർഷിക ജനറൽ ബോഡി മീറ്റിംഗ് അബുദാബിയിലെ ബാവാബ് അൽ റാഹ റസ്റ്റോറന്റിൽ ചേർന്നു. ജനറൽ സെക്രട്ടറി ഖാലിദ് കെ.എം സ്വാഗത പ്രസംഗവും 2024-25 സാമ്പത്തിക വർഷത്തിലെ കമ്മിറ്റിയുടെ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. പ്രസിഡന്റ് അഷ്റഫ് കെ.വൈ യോഗത്തിൽ അധ്യക്ഷനായി.
മുൻ കമ്മിറ്റിയുടെ പ്രസിഡന്റ് കൂടിയായ മുതിർന്ന അംഗം അബ്ദുല്ല കെ.വൈ യോഗം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. തുടർന്ന്, അഷ്റഫ് കെ.വൈ സാമ്പത്തിക റിപ്പോർട്ട് അവതരിപ്പിച്ച് നിലവിലെ കമ്മിറ്റിയെ പിരിച്ചുവിടുകയും ചെയ്തു. വിശദമായ ചർച്ചകൾക്കുശേഷം പുതിയ കമ്മിറ്റി തെരഞ്ഞെടുക്കപ്പെട്ടു.
പുതിയ കമ്മിറ്റി അംഗങ്ങൾ:
അഡ്വൈസറി ചെയർമാൻ: അബ്ദുല്ല കെ.വൈ.
പ്രസിഡന്റ്: ഷാഫി കണ്ടത്തിൽ.
ജനറൽ സെക്രട്ടറി: മുഹമ്മദ് അസ്ലം കെ.വൈ.
ട്രഷറർ: അബു താഹിർ എ.കെ
വൈസ് പ്രസിഡന്റ്: മുഹമ്മദ് ജി.എം, അബ്ദുള്ള അടുക്കം
ജോയിന്റ് സെക്രട്ടറി: സാദിഖ് കെ.പി ,ഫൈസൽ.
യോഗത്തിൽ കമ്മിറ്റി നടത്തുന്ന ഭാവി പ്രവർത്തനങ്ങളേക്കുറിച്ചും വിശദമായി ചർച്ച ചെയ്തു.
യോഗത്തിൽ ജനറൽ സെക്രട്ടറി മുഹമ്മദ് അസ്ലം കെ.വൈ നന്ദിപ്രസംഗം നടത്തി യോഗം പിരിയുകയും ചെയ്തു.