നാടൊരുമിച്ചു; ഇതാണ് കാസര്‍കോടിന്റെ നന്മ

കാസര്‍കോട്: ശ്വാസം മുട്ടുംമുേമ്ബ നാട് അതങ്ങേറ്റെടുത്തു. ഒന്നൊന്നര ചലഞ്ചായി. അതും കേട്ടുകേള്‍വിയില്ലാത്ത ഒാക്സിജന്‍ സിലിണ്ടര്‍ ചലഞ്ച്. ജില്ല കലക്ടറുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ‘സിലിണ്ടര്‍ ചലഞ്ച്’ പുറംലോകത്തെത്തിയപ്പോള്‍ വിമര്‍ശന ശരമായിരുന്നു കമന്‍റുകളിലധികവും. പറയാനുള്ളതെല്ലാം പറഞ്ഞുതീര്‍ത്തവര്‍ വെല്ലുവിളിയങ്ങ് തള്ളിയില്ല. ആവശ്യമങ്ങ് നിറവേറ്റിക്കൊടുത്തു. കൈനിറയെ സിലിണ്ടറുകള്‍. തിങ്കളാഴ്ച വരെ 234 സിലിണ്ടറുകളാണ് ചലഞ്ചിലൂടെ ലഭിച്ചത്. തീര്‍ന്നില്ല ഇനിയും സഹായം വരുന്നുണ്ട്. കടലിനക്കരെനിന്ന് സഹായങ്ങളുടെ പെരുമഴയാണ് തീര്‍ത്തത്. ബഹ്റൈന്‍ കേരളസമാജം മാത്രം 69 സിലിണ്ടറുകളാണ്
ഒാക്സിമീറ്റര്‍ ഉള്‍പ്പെടെയുള്ളവയും നല്‍കി. കലക്ടര്‍ ഡോ. ഡി. സജിത് ബാബു, സബ് കലക്ടര്‍ ഡി.ആര്‍. മേഘശ്രീ തുടങ്ങിയവര്‍ ചേര്‍ന്ന് അവ ഏറ്റുവാങ്ങി.
അഞ്ച് ദിവസം മുമ്ബാണ് കാസര്‍കോട് കലക്ടറുടെ ഒൗദ്യോഗിക ഫേസ്ബുക്ക് പേജില്‍ ഒാക്സിജന്‍ സിലിണ്ടര്‍ ചലഞ്ച് പ്രത്യക്ഷപ്പെട്ടത്. ജില്ലയില്‍ ഒാക്സിജന്‍ ലഭ്യത ഉറപ്പുവരുത്താന്‍ സന്നദ്ധ സംഘടനകളും വ്യവസായശാലകളും മുന്നോട്ടുവരണമെന്നാണ് പോസ്റ്റിലൂടെ അഭ്യര്‍ഥിച്ചത്. ജില്ലയിലേക്കുള്ള ഒാക്സിജന്‍ മംഗളൂരു നിഷേധിച്ചതോടെയാണ് ഇത്തരമൊരാവശ്യവുമായി രംഗത്തുവന്നത്. പോസ്റ്റ് വന്നതോടെ ജില്ലയിലെ ചികിത്സാസൗകര്യക്കുറവിനെ കുറിച്ച് പ്രതിഷേധ പൂരമായിരുന്നു. എല്ലാ പ്രതീക്ഷകളും തെറ്റിച്ചാണ് നാടിെന്റ നന്മ ഉണര്‍ന്നുപ്രവര്‍ത്തിച്ചത്. ജില്ലയിലെ സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികള്‍ക്കായി 340 മുതല്‍ 360വരെ സിലിണ്ടര്‍ ഒാക്സിജനാണ് പ്രതിദിനം വേണ്ടത്. കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍നിന്നായി അത് ഇപ്പോള്‍ ലഭിക്കുന്നു.
മറ്റൊരു 360 ഒാക്സിജന്‍ സിലിണ്ടര്‍ അധികം ഉണ്ടെങ്കിലേ ധൈര്യമായി കിടന്നുറങ്ങാന്‍ കഴിയൂ. ഒാക്സിജന്‍ കിട്ടാനുണ്ട്. പക്ഷേ, സിലിണ്ടറില്ല. ഇൗ അന്വേഷണത്തിനൊടുവിലാണ് ചലഞ്ച് ആരംഭിച്ചത്. ജില്ലപഞ്ചായത്ത് പ്രസിഡന്‍റ് ബേബി ബാലകൃഷ്ണേന്റയും കലക്ടര്‍ ഡി. സജിത് ബാബുവിേന്റയും ഫോണ്‍ നമ്ബര്‍ സഹിതമാണ് ചലഞ്ച് കാമ്ബയിന്‍ നടന്നത്. സിലിണ്ടറിനു പുറമേ സാമ്ബത്തിക സഹായവും വാഗ്ദാനം ചെയ്തു. കാഞ്ഞങ്ങാട് മര്‍ച്ചന്റ്സ് അസോസിയേഷന്‍ 50,000, കെ.എസ്.ടി.എ ജില്ല കമ്മിറ്റി, കെ.എസ്.ഇ.ബി വര്‍ക്കേഴ്സ് അസോസിയേഷന്‍ (സി.െഎ.ടി.യു) കാസര്‍കോട് ഡിവിഷന്‍ കമ്മിറ്റി, മെഗ്രാല്‍ ജി.വി.എച്ച്.എസ് 30,000, തുടി സാംസ്കാരിക വേദി, എരവില്‍ ബ്രദേഴ്സ് വാട്സ്ആപ് കൂട്ടായ്മ, പിലിക്കോട് ഫൈന്‍ ആര്‍ട്സ് സൊസൈറ്റി തുടങ്ങി സംഘടനകളും വ്യക്തികളും സഹായവുമായി രംഗത്തെത്തി. വരും ദിവസങ്ങളിലും സഹായം പ്രതീക്ഷിക്കുന്നുണ്ട്.


