KSDLIVENEWS

Real news for everyone

വിവാഹമോചന’ വാർത്തയ്ക്ക് അഭിഷേകിന്റെ ലൈക്ക്;അംബാനി കല്യാണത്തിലെ ഐശ്വര്യയുടെ ഫോട്ടോ വീണ്ടും ചർച്ചയിൽ

SHARE THIS ON

ആനന്ദ് അംബാനിയുടേയും രാധിക മെര്‍ച്ചന്റിന്റേയും വിവാഹത്തിനെത്തിയ ബച്ചന്‍ കുടുംബം ഐശ്വര്യ റായിക്കും മകള്‍ ആരാധ്യയ്ക്കുമൊപ്പം ഫോട്ടോയെടുക്കാത്തത് ഏറെ ചര്‍ച്ചയായിരുന്നു. അഭിഷേക് ബച്ചന്‍ മാതാപിതാക്കള്‍ക്കും സഹോദരിയുടെ കുടുംബത്തിനുമൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്തപ്പോള്‍ ഐശ്വര്യയും മകളും ഒറ്റയ്ക്ക് ഫോട്ടോയെടുത്തു. ഇതോടെ ബച്ചന്‍ കുടുംബവുമായി ഐശ്വര്യ അസ്വാരസ്യത്തിലാണെന്ന തരത്തില്‍ റിപ്പോര്‍ട്ടുകളും പുറത്തുവന്നു.


ഇപ്പോഴിതാ വിവാഹമോചനവുമായി ബന്ധപ്പെട്ട് ഒരു മാധ്യമപ്രവര്‍ത്തക ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റിന് ലൈക്ക് നല്‍കിയിരിക്കുകയാണ് അഭിഷേക്. തന്റെ നോട്ടിഫിക്കേഷനില്‍ വന്ന അഭിഷേകിന്റെ ലൈക്കിന്റെ സ്‌ക്രീന്‍ ഷോട്ട് അവര്‍ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി പങ്കുവെയ്ക്കുകയും ചെയ്തിട്ടുണ്ട്.

വര്‍ദ്ധിച്ചു വരുന്ന വിവാഹ മോചനത്തെ കുറിച്ച് പത്രത്തില്‍ പ്രസിദ്ധീകരിച്ച ലേഖനമാണ് ഹീന ഖണ്ഡേല്‍വാള്‍ എന്ന മാധ്യമ പ്രവര്‍ത്തക പോസ്റ്റ് ചെയ്തത്. ‘സ്‌നേഹം എളുപ്പമല്ലാതായിത്തീരുന്നു.’ എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച ലേഖനം മുന്നോട്ടുവെയ്ക്കുന്നത് വര്‍ഷങ്ങളോളം ദമ്പതികളായി ജീവിച്ചവരുടെ വിവാഹമോചനവും ആ തീരുമാനത്തിലേക്കെത്താന്‍ അവരെ പ്രേരിപ്പിക്കുന്ന ഘടകങ്ങളുമാണ്.

2007 ഏപ്രില്‍ 20-നാണ് അഭിഷേകും ഐശ്വര്യയും വിവാഹിതരായത്. 2011 നവംബറില്‍ ഐശ്വര്യ ആരാധ്യയ്ക്ക് ജന്മം നല്‍കി. അതിനുശേഷം കുറച്ച് വര്‍ഷങ്ങള്‍ വെള്ളിത്തിരയില്‍ നിന്ന് താരം വിട്ടുനിന്നിരുന്നു. ഇപ്പോള്‍ ഇരുവരും വിവാഹജീവിതത്തില്‍ 17 വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്.

error: Content is protected !!