KSDLIVENEWS

Real news for everyone

ജനകീയ നേതാവിന്റെ സ്മരണക്കായി യൂത്ത് കോൺഗ്രസ്‌ നിയോജകമണ്ഡലം കമ്മിറ്റിയുടെ സ്നേഹ സ്പർശം പദ്ധതിക്ക് തുടക്കം കുറിച്ചു

SHARE THIS ON

കാസർഗോഡ്: കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും ജനകീയ നേതാവുമായ ഉമ്മൻചാണ്ടി എന്ന കാരുണ്യ സ്പർശം നിലച്ചിട്ട് ഇന്നേക്ക് ഒരു വർഷം തികയുകയാണ്. യൂത്ത് കോൺഗ്രസ് കാസർഗോഡ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ നേതാവിന്റെ സ്മരണക്കായി സ്നേഹ സ്പർശം എന്ന പേരിൽ കാസർഗോഡ് തെരുവുകളിൽ അന്തിയുറങ്ങുന്നവർക്ക് ഒരു നേരത്തെ ഭക്ഷണം എന്ന പദ്ധതിക്ക് തുടക്കം കുറിക്കുകയാണ്. യൂത്ത് കോൺഗ്രസ് പ്രവർത്തകർ കാസർഗോഡ് ടൗൺ കേന്ദ്രീകരിച്ച് പൊതിച്ചോറ് വിതരണം നടത്തി. യൂത്ത് കോൺഗ്രസ് കാസറഗോഡ് നിയോജകമണ്ഡലം പ്രസിഡണ്ട് ആബിദ് എടച്ചേരിയുടെ അധ്യക്ഷതയിൽ
എ.ഐ.സി.സി കോർഡിനേറ്റർ
മനാഫ് നുള്ളിപ്പടി പദ്ധതിയുടെ ഉദ്ഘാടന കർമ്മം നിർവഹിച്ചു. അസംബ്ലി കമ്മിറ്റി ഭാരവാഹികളായ സലിം പട്ട്ള, സംസുദ്ദീൻ ചെരൂണി, മൊഗ്രാൽ പുത്തൂർ മണ്ഡലം പ്രസിഡണ്ട് ഇംത്തിയാസ് ഡെഫ്ക്കോൺ എന്നിവർ സംബന്ധിച്ചു.

error: Content is protected !!