രാജ്യത്ത് 24 മണിക്കൂറിനിടെ 35,178 പേർക്ക് കോവിഡ്; 440 മരണം; വാക്സിൻ സ്വീകരിച്ചവർ 56 കോടി കടന്നു

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്നലെ 35,178 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 3,22,85,857 ആയി ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
24 മണിക്കൂറിനിടെ 440 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. മരണസംഖ്യ 4,32,519 ആയി ഉയര്‍ന്നു.നിലവില്‍ 3,67,415 പേരാണ് ചികിത്സയില്‍ കഴിയുന്നത്.
ഇന്നലെ 37,169 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തരുടെ ആകെ എണ്ണം 3,14,85,923 ആയി ഉയര്‍ന്നു. നിലവില്‍ 56 കോടിയിലധികം ആളുകള്‍ക്ക് വാക്സിന്‍ നല്‍കിയതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇന്നലെ മാത്രം 55,05,075 പേര്‍ക്കാണ് വാക്സിന്‍ നല്‍കിയത്.

