എൻഡോസൾഫാൻ ദുരിതബാധിതരുടെ അമ്മമാർ ഉപവസിച്ചു

കാസർകോട് ∙ 5 മാസമായി മുടങ്ങിയ പെൻഷൻ ഓണത്തിനു മുൻപ് നൽകണമെന്നാവശ്യപ്പെട്ട് എൻഡോസൾഫാൻ ദുരിതബാധിതരുടെ അമ്മമാർ ഒപ്പുമരച്ചുവട്ടിൽ ഉപവാസസമരം നടത്തി. പട്ടികയിൽപ്പെട്ട ആറായിരത്തിലധികം ദുരിതബാധിതർക്കാണ് പെൻഷൻ ലഭിച്ചുകൊണ്ടിരുന്നത്. എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തിൽ നടന്ന ഉപവാസം കാസർകോട് ബ്ലോക്ക് പഞ്ചായത്തംഗം ജമീല അഹമ്മദ് ഉദ്ഘാടനം ചെയ്തു.
ഒട്ടേറെ ദുരിതബാധിത കുടുംബങ്ങൾ വീടുകളിലും മറ്റു പൊതു ഇടങ്ങളിലും ഉപവാസസമരം നടത്തി. മുനീസ അമ്പലത്തറ അധ്യക്ഷത വഹിച്ചു. സാഹിദ ഇല്യാസ്, കെ.ബി.മുഹമ്മദ് കുഞ്ഞി, ടി.വി.രാജേന്ദ്രൻ, സി.എ.യൂസഫ്, സിസ്റ്റർ ജയ ആന്റോ മംഗലത്ത്, താജുദീൻ പടിഞ്ഞാർ, ലത്തീഫ് കുമ്പള, ശ്രീനാഥ് ശശി, പി.കെ.അബ്ദുല്ല സുബൈർ പടുപ്പ് എന്നിവർ പ്രസംഗിച്ചു. പരിസ്ഥിതി പ്രവർത്തക പ്രസീത കരിവെള്ളൂർ നാരങ്ങാനീര് നൽകി ഉപവാസം അവസാനിപ്പിച്ചു

