പ്രധാനാധ്യാപകന്റെ മര്‍ദ്ദനത്തില്‍ വിദ്യാര്‍ത്ഥിയുടെ കര്‍ണപുടം തകര്‍ന്ന സംഭവം: സംസ്ഥാന ബാലാവകാശ കമ്മീഷന് കേസെടുത്തു

കാസര്‍കോട്: പ്രധാനാധ്യാപകന്റെ മര്‍ദ്ദനത്തില്‍ വിദ്യാര്‍ത്ഥിയുടെ കര്‍ണപുടം തകര്‍ന്ന സംഭവം: സംസ്ഥാന ബാലാവകാശ കമ്മീഷന് കേസെടുത്തു.
കാസര്‍കോട് കുണ്ടംക്കുഴി ഗവ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പ്രധാനാധ്യാപകന് എം അശോകനെതിരെയാണ് കേസ്
കാസര്‍കോട്: പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ പ്രധാനാധ്യാപകന് മര്‍ദ്ദിച്ച് കര്‍ണപുടം തകര്‍ന്ന സംഭവത്തില്‍ സംസ്ഥാന ബാലാവകാശ കമ്മീഷന് സ്വമേധയാ കേസെടുത്തു. കാസര്‍കോട് കുണ്ടംക്കുഴി ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പ്രധാനാധ്യാപകന് എം അശോകനെതിരെയാണ് കേസ്.
പത്താം ക്ലാസ് വിദ്യാര്‍ത്ഥി അഭിനവ് കൃഷ്ണയുടെ കര്‍ണ്ണപുടമാണ് തകര്‍ന്നത്. അസംബ്ലിക്കിടെ കാല്കൊണ്ട് ചരല് നീക്കിയതാണ് അധ്യാപകനെ പ്രകോപിപ്പിച്ചത്. പ്രശ്നമൊന്നും ഇല്ലെന്നും കുട്ടി ഒതുങ്ങി നില്‍ക്കാത്തതിനാലാണ് അടിച്ചതെന്നുമാണ് അധ്യാപകന്റെവിശദീകരണം.