KSDLIVENEWS

Real news for everyone

നെതന്യാഹു 21-ാം നൂറ്റാണ്ടിലെ ഹിറ്റ്‌ലർ: ഭ്രാന്തനായ സയണിസ്റ്റ് നായയെ നിയന്ത്രിക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു; രൂക്ഷ വിമർശനവുമായി ഇറാൻ പാർലമെന്റ് സ്പീക്കർ

SHARE THIS ON

തെഹ്റാൻ: ഇസ്റാഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു “ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഹിറ്റ്‌ലർ” എന്ന് ഇറാനിയൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ്. ഇസ്റാഈൽ മറ്റ് രാജ്യങ്ങൾ ലക്ഷ്യമിടുന്നു എന്ന് മുന്നറിയിപ്പ് നൽകിയ അദ്ദേഹം, ഫലസ്തീന് അടിയന്തര പിന്തുണ നൽകണമെന്നും ആവശ്യപ്പെട്ടു.
ആഗസ്റ്റ് 15 വെള്ളിയാഴ്ച തന്റെ X അക്കൗണ്ടിലെ ഒരു പോസ്റ്റിലാണ് ഗാലിബാഫ് നെതന്യാഹുവിനെ അതിരൂക്ഷമായി വിമർശിച്ച് രംഗത്തെത്തിയത്. “സയണിസ്റ്റ് സ്ഥാപനത്തിന്റെ കുറ്റവാളിയായ പ്രധാനമന്ത്രി, 21-ാം നൂറ്റാണ്ടിലെ ഹിറ്റ്‌ലർ, ഈ പ്രദേശത്തിന്റെ ഭാവിയെക്കുറിച്ചുള്ള സയണിസ്റ്റുകളുടെ പദ്ധതി കൂടുതൽ വ്യക്തമാക്കിയിരിക്കുകയാണ്. ഭ്രാന്തനായ സയണിസ്റ്റ് നായയെ നിയന്ത്രിക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു.” അദ്ദേഹം കുറിച്ചു.

ഫലസ്തീനെ സംരക്ഷിക്കുന്നതിനും കൂടുതൽ പ്രാദേശിക ഭീഷണികൾ തടയുന്നതിനും കൂട്ടായ നടപടിയുടെ ആവശ്യകത ഊന്നിപ്പറഞ്ഞ അദ്ദേഹം മുസ് ലിം നേതാക്കളോട് ഐക്യപ്പെടാനും ആവശ്യപ്പെട്ടു. താൻ ഒരു ചരിത്രപരവും ആത്മീയവുമായ ദൗത്യത്തിലാണെന്നായിരുന്നു കഴിഞ്ഞ ദിവസം ഇസ്റാഈൽ പ്രധാനമന്ത്രി നെതന്യാഹു പറഞ്ഞത്. i24 ന്യൂസിന് നൽകിയ അഭിമുഖത്തിനിടെയായിരുന്നു നെതന്യാഹുവിന്റെ പരാമർശം.

നെതന്യാഹുവിന്റെ പ്രസ്താവനകൾ അറബ് രാജ്യങ്ങളിൽ വ്യാപകമായ രോഷത്തിന് കാരണമായി. സർക്കാരുകളിൽ നിന്നും രാഷ്ട്രീയ പാർട്ടികളിൽ നിന്നും കടുത്ത വിമർശനങ്ങളാണ് നെതന്യാഹു ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നത്.

1967-ലെ ആറ് ദിവസത്തെ യുദ്ധത്തിനുശേഷം കിഴക്കൻ ജറുസലേം, വെസ്റ്റ് ബാങ്ക് , സിനായ് പെനിൻസുല, ഗോലാൻ കുന്നുകൾ എന്നിവ പിടിച്ചെടുത്ത ഇസ്റാഈലിന്റെ പ്രദേശിക വികാസവുമായി “ഗ്രേറ്റർ ഇസ്റാഈൽ” എന്ന പ്രയോഗം ബന്ധപ്പെട്ടിരിക്കുന്നു. ഈ ആശയം ദ്വിരാഷ്ട്ര പരിഹാരത്തിനുള്ള സാധ്യതയെ ദുർബലപ്പെടുത്തുകയും മിഡിൽ ഈസ്റ്റിലുടനീളം അസ്ഥിരതയ്ക്ക് ഇന്ധനം നൽകുകയും ചെയ്യുന്നുവെന്ന് വിമർശകർ വാദിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!