KSDLIVENEWS

Real news for everyone

എയർ ഇന്ത്യ എക്സ്പ്രസിന് ദുബൈയിൽ വിലക്ക്

SHARE THIS ON

എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍ക്ക് ദുബൈ വിലക്ക് ഏര്‍പ്പെടുത്തി. ഇന്ന് മുതല്‍ 15 ദിവസത്തേക്കാണ് വിലക്ക്. കോവിഡ് രോഗികള്‍ക്ക് നിയമവിരുദ്ധമായി യാത്ര അനുവദിച്ചതിനെ തുടര്‍ന്നാണ് നടപടി. രണ്ടുതവണ ഗുരുതരമായ പിഴവ് ആവര്‍ത്തിച്ചു. രോഗിയുടെയും മറ്റു യാത്രക്കാരുടെയും ചികില്‍സാ ചെലവും വിമാനകമ്ബനി വഹിക്കണമെന്നും ദുബൈ അധികൃതര്‍ നോട്ടീസ് നല്‍കി. നോട്ടീസിന്റെ പകര്‍പ്പ് മീഡിയവണിന് ലഭിച്ചു. കോവിഡ് പോസറ്റീവ് റിസല്‍റ്റുള്ള യാത്രക്കാരെ രണ്ട് തവണ സുരക്ഷചട്ടങ്ങള്‍ ലംഘിച്ച്‌ ദുബൈയിലെത്തിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് ദുബൈ സിവില്‍ ഏവിയേഷന്‍ എയര്‍ ഇന്ത്യ എക്സ്പ്രസിന് നോട്ടീസ് അയച്ചിരിക്കുന്നത്. ഇന്ന് മുതല്‍ ഒക്ടോബര്‍ രണ്ട് വരെ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍ക്ക് ദുബൈയിലേക്ക് വരാനാവില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!