KSDLIVENEWS

Real news for everyone

മൺസൂൺ കഴിഞ്ഞാൽ കരിപ്പൂരിൽ വലിയ വിമാനങ്ങൾ പുനരാരംഭിക്കും ; ഡി ജി സി എ

SHARE THIS ON

ന്യൂഡല്‍ഹി: കോഴിക്കോട് വിമാനത്താവളത്തില്‍ വലിയ (വൈഡ് ബോഡി) വിമാനങ്ങളുടെ സര്‍വീസ് തത്കാലം നിര്‍ത്തിവെച്ചത് സുരക്ഷാവിദഗ്‌ധരുടെ നിര്‍ദേശപ്രകാരമാണെന്നും കാലവര്‍ഷം കഴിഞ്ഞാലുടന്‍ സര്‍വീസ് പുനരാരംഭിക്കാനുള്ള അനുമതി നല്‍കുമെന്നും സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ അരുണ്‍കുമാര്‍ എം.പി.മാരായ പി.കെ. കുഞ്ഞാലിക്കുട്ടി, എം.കെ. രാഘവന്‍, ഇ.ടി. മുഹമ്മദ് ബഷീര്‍, പി.വി. അബ്ദുള്‍ വഹാബ് എന്നിവര്‍ക്ക് ഉറപ്പുനല്‍കി. കോഴിക്കോട് വിമാനത്താവളവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ എം.പി.മാര്‍ ഡി.ജി.സി.എ.യുമായി വ്യാഴാഴ്ച ചര്‍ച്ചചെയ്തു.

ഔ​ദ്യോ​ഗി​ക​മാ​യി രേ​ഖാ​മൂ​ല​മു​ള്ള അ​റി​യി​പ്പോ, വ്യ​ക്ത​മാ​യ കാ​ര​ണ​ങ്ങ​ളോ ഇ​ല്ലാ​തെ സ​ര്‍​വി​സ് നി​ര്‍​ത്ത​ലാ​ക്കു​ന്ന​ത് പ​ര​മോ​ന്ന​ത റെഗു​ലേ​റ്റ​റി​യു​ടെ വി​ശ്വാ​സ്യ​ത​ക്ക് ക​ള​ങ്ക​മേ​ല്‍​പ്പി​ക്കു​ന്ന​തും പൊ​തു​മേ​ഖ​ല​യി​ല്‍ മി​ക​ച്ച രൂ​പ​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന വി​മാ​ന​ത്താ​വ​ള​ത്തിന്റെ വ​ള​ര്‍​ച്ച​യെ സാ​ര​മാ​യി ബാ​ധി​ക്കു​ന്ന​തു​മാ​ണെ​ന്നും കൂ​ടി​ക്കാ​ഴ്​​ച​യി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി​യ​താ​യി എം.​പി​മാ​ര്‍ വ്യ​ക്ത​മാ​ക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!