KSDLIVENEWS

Real news for everyone

അദീബയുടെ കൈവിരുതില്‍ ഒരുങ്ങിയത് 70ലധികം കാലിഗ്രാഫികള്‍

SHARE THIS ON

തളങ്കര: കൊറോണ കാലത്ത് വിദ്യാര്‍ത്ഥികളില്‍ പലരും വീട്ടിലിരുന്ന് മടുത്തപ്പോള്‍ ഖദീജത്ത് അദീബ വെറുതെയിരുന്നില്ല. ഓണ്‍ലൈന്‍ പഠനം കഴിഞ്ഞുള്ള സമയത്ത് തന്റെ കാന്‍വാസില്‍ പകര്‍ത്തിയത് 70 ലധികം കാലിഗ്രാഫികള്‍. വിവാഹക്ഷണ കത്തിന്റെ പുറംചട്ട, പ്രകൃതിയുടെ ചിത്രങ്ങള്‍, പക്ഷികള്‍ തുടങ്ങിയവ കാലിഗ്രാഫിയായി കടലാസിലും കാന്‍വാസിലും പകര്‍ത്തുകയായിരുന്നു. ചെമനാട് ജമാഅത്ത് ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയാണ്. ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കെ തന്നെ കാലിഗ്രാഫിയില്‍ താല്‍പര്യം ജനിച്ചിരുന്നു. കോവിഡ് മൂലം കഴിഞ്ഞ ആറ് മാസത്തിലധികമായി സ്‌കൂള്‍ അടച്ചിട്ടത് കാലിഗ്രാഫിയില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ അവസരമായി. കൂടുതലും ഖുര്‍ആന്‍ സൂക്തങ്ങളാണ്. ഓയില്‍ പെയിന്റും ആക്രിലിക്കുമാണ് ഉപയോഗിക്കുന്നത്. നേരത്തേ വിദ്യാനഗറില്‍ നടന്ന ഐ.ടി.ഐ കാലിഗ്രാഫ് മല്‍സരത്തില്‍ പങ്കെടുത്തിരുന്നു. തെരുവത്ത് സിറാമിക്‌സ് റോഡിലെ അബ്ദുല്‍ ലത്തീഫ്-ഫാത്തിമ ദമ്പതികളുടെ മകളായ അദീബക്ക് വീട്ടുകാരുടെ നല്ല പ്രോല്‍സാഹനമാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!