മക്കയിലെ മലനിരകളില്‍ വന്‍ തീപ്പിടുത്തം; ആളപായമില്ലെന്ന് സിവില്‍ ഡിഫന്‍സ്

റിയാദ്: സൗദി അറേബ്യയിലെ മക്കയില്‍ വന്‍ തീപ്പിടുത്തം. മക്ക റീജ്യന് കീഴിലുള്ള താഇഫ് ഗവര്‍ണറേറ്റിലെ അമദ് മലനിരകളിലായിരുന്നു സംഭവം. നിരവധി മരങ്ങളും മറ്റും കത്തിനശിച്ചു. താഇഫില്‍ നിന്നുള്ള സിവില്‍ ഡിഫന്‍സ് സംഘം സ്ഥലത്തെത്തി ഏറെ നേരം പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഹെലികോപ്റ്ററുകള്‍ ഉള്‍പ്പെടെയുള്ള സന്നാഹങ്ങളുമായാണ് സിവില്‍ ഡിഫന്‍സ് അധികൃതര്‍ തീ നിയന്ത്രണ വിധേയമാക്കിയത്. നിരവധി സേനാ അംഗങ്ങളും സ്ഥലത്തെത്തിയിരുന്നു. പ്രദേശത്തിന്റെ ഭൂപ്രകൃതിയും കാലാവസ്ഥയുമാണ് തീ പെട്ടെന്ന് വ്യാപകമായി പടര്‍ന്നുപിടിക്കാന്‍ ഇടയാക്കിയതെന്നും അധികൃതര്‍ പറഞ്ഞു.

