KSDLIVENEWS

Real news for everyone

തിരുവനന്തപുരത്ത് കടലില്‍ കാണാതായ നാല് പേരില്‍ രണ്ട് പേരുടെ മൃതദേഹം കണ്ടെത്തി

SHARE THIS ON

തിരുവനന്തപുരം | വിഴിഞ്ഞം ആഴിമലയില്‍ ഇന്നലെ വൈകിട്ട് കടലില്‍ കാണാതായ നാല് പേരില്‍ രണ്ടുപേരുടെ മൃതദേഹം കണ്ടെത്തി. പുല്ലുവിള കൊച്ചുപള്ളി സ്വദേശികളായ മനു, ജോണ്‍സണ്‍ എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹങ്ങള്‍ വിഴിഞ്ഞം ഹാര്‍ബറില്‍ എത്തിച്ചു. മറ്റ് രണ്ട് പേര്‍ക്കായി കോസ്റ്റ് ഗാര്‍ഡും മത്സ്യ തൊഴിലാളികളും ചേര്‍ന്ന് തിരച്ചില്‍ നടത്തുകയാണ്. പുല്ലുവിള കൊച്ചുപള്ളി സ്വദേശികളായ സന്തോഷ്, സാബു, എന്നിവരെയാണ് ഇനി കണ്ടെത്താനുള്ളത്.
പത്ത് അംഗ സുഹൃത്ത് സംഘത്തിലെ ഒരാള്‍ കടലിലേക്ക് വീണതിനെ തുടര്‍ന്ന് രക്ഷിക്കാന്‍ ഇറങ്ങിയതായിരുന്നു ഇവര്‍. കടലിലേക്ക് ആദ്യം വീണയാളും രണ്ടുപേരും പരിക്കുകളോടെ രക്ഷപ്പെട്ടു. നാലുപേരെ കാണാതാവുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!