ഉമ്മന്‍ചാണ്ടിയുടെ നിയമസഭാംഗത്വത്തിന്റെ 50-ാം വാര്‍ഷികാഘോഷം സംഘടിപ്പിച്ചു

കാസര്‍കോട്: പെരിയ രക്തസാക്ഷികളുടെ സ്മരണ പുതുക്കി ഡി.സി.സി. ഓഫീസില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിയമസഭാ പ്രവേശനത്തിന്റെ 50-ാം വാര്‍ഷികാഘോഷം സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി നടന്ന കേക്ക് മുറിക്കല്‍ നടത്തിയത് പെരിയയില്‍ കൊല്ലപ്പെട്ട കൃപേഷിന്റെ അച്ഛന്‍ കൃഷ്ണനും ശരത്‌ലാലിന്റെ അച്ഛന്‍ സത്യനാരായണനുമായിരുന്നു. ഡി.സി.സി. ഓഫീസില്‍ നടന്ന കേക്ക് മുറിക്കല്‍ ചടങ്ങിന് ശേഷം തിരുവനന്തപുരത്തെ ആഘോഷ പരിപാടികളുടെ തല്‍സമയ പ്രദര്‍ശനവും ഒരുക്കി. ഡി.സി.സി. പ്രസിഡണ്ട് ഹക്കീം കുന്നില്‍ അധ്യക്ഷത വഹിച്ചു. യു.ഡി.എഫ്. നേതാക്കളായ എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ., സി.ടി. അഹ്മദലി, ടി.ഇ. അബ്ദുല്ല, എ. അബ്ദുല്‍ റഹ്മാന്‍, എ. ഗോവിന്ദന്‍ നായര്‍, ഹരീഷ് ബി. നമ്പ്യാര്‍, എബ്രഹാം തോണിക്കര, വി. കമ്മാരന്‍, ജെറ്റോ ജോസഫ്, ബീഫാത്തിമ ഇബ്രാഹിം, ഷാഹിന സലീം, കെ.പി.സി.സി. സെക്രട്ടറിമാരായ ബാലകൃഷ്ണന്‍ പെരിയ, ബി. സുബ്ബയ്യ റൈ, എം. അസിനാര്‍, നിര്‍വ്വാഹക സമിതി അംഗങ്ങളായ കെ.പി. കുഞ്ഞിക്കണ്ണന്‍, പി.കെ. ഫൈസല്‍, എ. ഗോവിന്ദന്‍ നായര്‍, ഡി.സി.സി. ജനറല്‍ സെക്രട്ടറിമാരായ ധന്യ സുരേഷ്, ഗീതാ കൃഷ്ണന്‍, ഡി.സി.സി. മുന്‍ ട്രഷറര്‍ കെ. മൊയ്തീന്‍ കുട്ടി ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു. ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരിപാടികള്‍ സംഘടിപ്പിച്ചു. മധുരം വിതരണം ചെയ്തും പഴയകാല കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആദരിച്ചുമാണ് പലയിടത്തും പരിപാടി സംഘടിപ്പിച്ചത്.

