ആർ.ടി.പി.സി.ആർ. വേണ്ട; അബുദാബിയിലേക്കുള്ള പ്രവേശനവിലക്ക് നീക്കി

അബുദാബി: യു.എ.ഇയുടെ മറ്റു ഭാഗങ്ങളിൽനിന്ന് അബുദാബിയിൽ പ്രവേശിക്കുന്നതിനുള്ള നിയന്ത്രണങ്ങൾ നീക്കി. ദുബായ് ഉൾപ്പെടെയുള്ള മറ്റ് എമിറേറ്റുകളിൽനിന്ന് നാളെ മുതൽ പി.സി.ആർ. ടെസ്റ്റ് നടത്താതെ തന്നെ അബുദാബിയിൽ പ്രവേശിക്കാം. ഒന്നര വർഷത്തിന്റെ ഇടവേളയ്ക്ക് ശേഷമാണ് നിയന്ത്രണങ്ങൾ ഇല്ലാതെ അബുദാബിയിൽ പ്രവേശിക്കാൻ അനുമതി വന്നിരിക്കുന്നത്.


