കാസർഗോഡ് ജില്ലയിൽ ഇന്ന് 363 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 537 പേർക്ക് രോഗമുക്തി

ഐ.പി.ആർ.ഡി ജില്ലാ ഇൻഫർമേഷൻ ഓഫീസ്, കാസറഗോഡ്
വാർത്താക്കുറിപ്പ്
18.09.2021
കാസർകോട് ജില്ലയിൽ 363 പേർക്ക് കൂടി കോവിഡ്,538 പേർക്ക് രോഗമുക്തി
കാസർകോട് ജില്ലയില 363 പേർ കൂടി കോവിഡ്- 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 538
പേർക്ക് കോവിഡ് നെഗറ്റീവായി. നിലവിൽ 3603 പേരാണ് ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം- 505
ജില്ലയിൽ നിരീക്ഷണത്തിലുള്ളത് 15597 പേർ
വീടുകളില 14741 പേരും സ്ഥാപനങ്ങളിൽ 856 പേരുമുൾപ്പെടെ ജില്ലയിൽ ആകെനിരീക്ഷണത്തിലുള്ളത് 15597 പേരാണ്. പുതിയതായി 861 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനൽ സർവ്വേ അടക്കം പുതിയതായി 4279 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചു (ആർ ടി പി സി ആർ 3633 ആന്റിജൻ 636 ട്രൂനാറ്റ് 10) 980 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 1315 പേർ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി. പുതിയതായി ആശുപത്രികളിലും മറ്റു കോവിഡ് കെയർ സെന്ററുകളിലുമായി 327 പേർ നിരീക്ഷണത്തിൽ പ്രവേശിക്കപ്പെട്ടു. ആശുപത്രികളിൽ നിന്നും കോവിഡ് കെയർ സെന്ററുകളിൽ നിന്നും 548 പേരെ ഡിസ്ചാർജ് ചെയ്തു.
131148 പേർക്കാണ് ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 126475 പേർക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി.
ജില്ലയിൽ ഇതുവരെ വാക്‌സിൻ സ്വീകരിച്ചവർ : 870214
കോവിഷീൽഡ് : 789182
കോവാക്സിൻ : 81032

