കളിക്കുന്നതിനിടെ ബന്ധുവിന്റെ വീട്ടിലെ നീന്തല്‍കുളത്തില്‍ വീണ മൂന്നു വയസുകാരന്‍ മരിച്ചു

എറണാകുളം: ബന്ധുവിൻ്റെ വീട്ടിലെ നീന്തൽകുളത്തിൽ വീണ മൂന്നു വയസ്സുകാരൻ ചികിൽസക്കിടെ മരിച്ചു. പായിപ്ര കക്ഷായിപടി പൂവത്തും ചുവട്ടിൽ ജിയാസിന്റെയും ഷെഫീലയുടെയും മകൻ അബ്രാം സെയ്ത‌് (3) ആണ് മരിച്ചത്. ചൊവ്വാഴ്‌ച വൈകിട്ട് നാല് മണിയോടെയാണ് അപകടം. ജിയാസിൻ്റെ വീടിനു സമീപത്തെ സഹോദരൻ്റെ വീട്ടിൽ വന്നതായിരുന്നു കുഞ്ഞ്. കളിക്കുന്നതിനിടെ വീട്ടിലെ നീന്തൽക്കുളത്തിൽ വീണ് മുങ്ങിപ്പോയി. മറ്റുകുട്ടികളുടെ കരിച്ചിലിനെ തുടർന്ന് കുളത്തിൽ വീണ കുഞ്ഞിനെ പുറത്തെടുത്ത് ബന്ധുക്കൾ ഉടൻ പേഴയ്ക്കാപ്പിള്ളിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചു. ബുധനാഴ്‌ച രാവിലെ എട്ടുമണിയോടെ കുഞ്ഞ് മരിച്ചു.

