KSDLIVENEWS

Real news for everyone

ഇന്ത്യ ഉയര്‍ന്ന കൊവിഡ് നിരക്ക് പിന്നിട്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച വിദ്ഗധ സമിതി.
ഫെബ്രുവരിയോടെ രാജ്യത്ത് കോവിഡ് വ്യാപനം നിയന്ത്രിക്കാനാകും

SHARE THIS ON

ഡല്‍ഹി: ഇന്ത്യ ഉയര്‍ന്ന കൊവിഡ് നിരക്ക് പിന്നിട്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച വിദ്ഗധ സമിതി. രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം അടുത്ത വര്‍ഷം ഫെബ്രുവരിയോടെ 1.06 കോടി വരെ എത്താമെന്നാണ് വിദഗ്ധ സമിതിയുടെ കണക്കുകള്‍. എന്നാല്‍ പ്രതിരോധ നടപടികള്‍ കര്‍ശനമായി പാലിച്ചാല്‍ 2021 ഫെബ്രുവരി അവസാനത്തോടെ രാജ്യത്ത് കൊവിഡ് വ്യാപനം നിയന്ത്രിക്കാനാകും. കൊവിഡ് വ്യാപനത്തിന്‍റെ തോത് ലോക്ക്ഡൗണ്‍ പിടിച്ച്‌ നിര്‍ത്തിയെന്നും സമിതിയുടെ വിലയിരുത്തല്‍.

അതേസമയം പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്ത്യക്ക് ആശ്വാസമായി കണക്കുകള്‍. രണ്ടു മാസത്തിന് ശേഷം പ്രതിദിന രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ വീണ്ടും അമേരിക്കയ്ക്ക് പിന്നിലായി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!