കുഞ്ഞിന്റെ ഡയപർ മാറ്റുന്നത് മിസ് ചെയ്യുന്നു , പാർട്ടികളല്ല , ഹാർദിക് പാണ്ഡ്യ
മാസങ്ങള്‍ക്കു മുന്‍പാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യയ്ക്ക് ആണ്‍കുഞ്ഞ് പിറന്നത്. കുഞ്ഞുണ്ടായതിലുള്ള ആഹ്ലാദം പാണ്ഡ്യ തന്നെ സമൂഹമാധ്യമങ്ങളിലൂടെ പല തവണ ആരാധകരെ അറിയിച്ചിരുന്നു. യുഎഇയിലെത്തിയ പാണ്ഡ്യ കുടുംബത്തെ എത്രത്തോളം മിസ്സ് ചെയ്യുന്നുവെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഇപ്പോള്‍.ഒരു പിതാവായ താനിപ്പോള്‍ കുട്ടിയുടെ ഡയപറുകള്‍ മാറ്റുന്നതാണ് മിസ് ചെയ്യുന്നത് പാര്‍ട്ടികളല്ല എന്നാണ് പാണ്ഡ്യ വ്യക്തമാക്കിയിരിക്കുന്നത്.മത്സരശേഷം അവതാരകനായ ഡാനി മോറിസ് പാര്‍ട്ടികള്‍ മിസ് ചെയ്യുന്നുണ്ടോയെന്നു പാണ്ഡ്യയോടു ചോദിച്ചിരുന്നു. ഇതിനായിരുന്നു പാണ്ഡ്യ ഇങ്ങനെ മറുപടി നല്‍കിയത്. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പ്രകാരം മത്സരശേഷമുള്ള പാര്‍ട്ടികള്‍ ഒഴിവാക്കിയാണ് ഇത്തവണ ഐപിഎല്‍ പുരോഗമിക്കുന്നത്. ഐപിഎല്‍ സീസണ് ആരംഭിച്ചതോടെ യുഎഇയിലായ താരത്തിന് കോവിഡ് സാഹചര്യങ്ങള്‍ പരിഗണിച്ചു ഭാര്യ നടാഷ സ്റ്റാന്‍കോവിച്ചിനെയും മകന് അഗസ്ത്യയെയും യുഎഇയിലേക്കു കൊണ്ടുവരാന്‍ സാധിച്ചിട്ടില്ല.