KSDLIVENEWS

Real news for everyone

ആഗോളതലത്തിൽ കോവിഡ് ബാധിതർ 3.99 കോടി കടന്നു ; 11,14,188 മരണവും

SHARE THIS ON

ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം നാല് കോടിയോട് അടുക്കുന്നു. ഇതുവരെ 3,99,38,358 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 11,14,188 പേര്‍ മരണമടഞ്ഞു. രോഗമുക്തി നേടിയവരുടെ എണ്ണം 2,98,80,480 ആയി ഉയര്‍ന്നു. അമേരിക്ക, ഇന്ത്യ,ബ്രസീല്‍ എന്നീ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതല്‍ രോഗികളുള്ളത്.

അമേരിക്കയില്‍ ഇതുവരെ 83 ലക്ഷത്തിലധികം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 2,24,279 പേര്‍ മരണമടഞ്ഞു. സുഖംപ്രാപിച്ചവരുടെ എണ്ണം 54 ലക്ഷം പിന്നിട്ടു. ഇതുവരെ 54,32,192 പേര്‍ രോഗമുക്തി നേടി.

ഇന്ത്യയില്‍ എഴുപത്തിയഞ്ച് ലക്ഷം പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. രാജ്യത്തെ കൊവിഡ് മുക്തരുടെ എണ്ണം 65 ലക്ഷം പിന്നിട്ടു.കൊവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം കഴിഞ്ഞ ഒന്നര മാസത്തിനുള്ളില്‍ ആദ്യമായി എട്ടു ലക്ഷത്തിന് താഴെ എത്തിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. വെള്ളിയാഴ്ചത്തെ കണക്ക്പ്രകാരം 7,95,087 പേര്‍ ആണ് ചികിത്സയിലുള്ളത്. ഇത് മൊത്തം രോഗികളുടെ എണ്ണത്തിന്റെ 10.70 ശതമാനം മാത്രമാണ്.

രോഗബാധിതരുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്തുള്ള ബ്രസീലില്‍ ഇതുവരെ 52 ലക്ഷത്തിലധികം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 1,53,690 പേര്‍ മരിച്ചു. 46 ലക്ഷത്തിലധികം പേര്‍ രോഗമുക്തി നേടി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!