KSDLIVENEWS

Real news for everyone

ജോ ബൈഡന്‍ ഇസ്രയേലിലേക്ക്; കൂടിക്കാഴ്ച റദ്ദാക്കി പലസ്തീനും ജോര്‍ദാനും

SHARE THIS ON

ജോ ബൈഡന്‍ ഇസ്രയേലിലേക്ക്; കൂടിക്കാഴ്ച റദ്ദാക്കി പലസ്തീനും ജോര്‍ദാനും വാഷിങ്ടണ്‍: ഗാസയിലെ ആശുപത്രിക്ക് നേരെയുള്ള ഇസ്രായേല്‍ മിസൈലാക്രമണത്തിനെതിരെ ലോകത്തിന്റെ പലഭാഗത്ത് നിന്നും ശക്തമായ പ്രതിഷേധം ഉയരുന്നതിനിടെ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഇസ്രായേലിലേക്ക് തിരിച്ചു. ഹമാസിനെതിരായ യുദ്ധതന്ത്രങ്ങളും യുദ്ധം വ്യാപിച്ചാല്‍ സ്വീകരിക്കേണ്ട നടപടികളും ഇസ്രായേല്‍ നേതാക്കളുമായി ബൈഡന്‍ ചര്‍ച്ച ചെയ്യും. അതേസമയം, ആക്രമണത്തില്‍ പ്രതിഷേധിച്ച് പലസ്തീന്‍ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസും ജോര്‍ദാന്‍ രാജാവും ബൈഡനുമായുള്ള കൂടിക്കാഴ്ച റദ്ദാക്കി. റഫ അതിര്‍ത്തി വഴി ഗാസയിലേക്ക് സഹായമെത്തിക്കുന്നത് സംബന്ധിച്ച് ബൈഡന്‍ ഇസ്രായേലുമായി ചര്‍ച്ച നടത്തും. എന്നാല്‍ ഹമാസ് ബന്ദികളെ വിട്ടുനല്‍കാതെ സഹായമെത്തിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടാണ് ഇസ്രായേലിനുള്ളത്. പലസ്തീന്‍ ജനതയെ വിശ്വാസത്തിലെടുക്കാതെ ബൈഡന് ഇസ്രായേലിനെ പിന്തുണക്കാനാകില്ല. ഈജിപ്, ജോര്‍ദാന്‍ എന്നിവരുമായി കൂടിയാലോചിച്ചാണ് ബൈഡനുമായുള്ള കൂടിക്കാഴ്ച ഒഴിവാക്കിയതെന്നും ഫലസ്തീന്‍ പ്രസിഡന്റ് പറഞ്ഞു. ആശുപത്രിക്ക് നേരെ ഇസ്രായേല്‍ നടത്തിയത് പൊറുക്കാനാവാത്ത ക്രൂരകൃത്യമാണെന്ന് പലസ്തീന്‍ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസ് പറഞ്ഞു.  

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!