KSDLIVENEWS

Real news for everyone

ബെംഗളൂരുവില്‍ പബ്ബിന് തീപ്പിടിച്ചു; നാലാം നിലയില്‍നിന്ന് എടുത്തുചാടി യുവാവ്, ആരോഗ്യനില ഗുരുതരം

SHARE THIS ON

ബെംഗളൂരു: കോറമംഗലയില്‍ നാലുനില കെട്ടിടത്തിന് തീപ്പിടിച്ചു. കെട്ടിടത്തിലെ നാലാംനിലയില്‍ പ്രവര്‍ത്തിക്കുന്ന പബ്ബില്‍നിന്നാണ് തീപ്പടര്‍ന്നത്. കാര്‍ ഷോറൂമുള്‍പ്പെടെ കത്തിനശിച്ചു. തീപ്പിടത്തില്‍നിന്ന് രക്ഷപ്പെടാന്‍ നാലാം നിലയില്‍നിന്ന് ചാടിയ ആളുടെ ആരോഗ്യനില ഗുരുതരമാണ്. പബ്ബിലെ ഗ്യാസ് സിലണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. ആറു യൂണിറ്റ് അഗ്നിശമനസേനയെത്തി തീ നിയന്ത്രണവിധേയമാക്കി. കെട്ടിടത്തില്‍ കാര്‍ ഷോറൂമിന് പുറമേ ഒരു ജിമ്മും പ്രവര്‍ത്തിക്കുന്നുണ്ട്. ബുധനാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. തീപ്പിടിച്ചത്തോടെ പരിഭ്രാന്തിയിലായ യുവാവാണ് നാലം നിലയില്‍നിന്ന് താഴേക്ക് എടുത്ത് ചാടിയത്. ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!