KSDLIVENEWS

Real news for everyone

ഇന്ത്യക്കാരുടെ പോക്കറ്റിൽ നിന്ന് അദാനി 32000 കോടി കൊള്ളയടിച്ചു: രാഹുൽ ഗാന്ധി

SHARE THIS ON

ന്യൂഡൽഹി∙ അദാനിക്കെതിരെ രൂക്ഷമായ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കൽക്കരി വില കൃത്രിമമായി കാണിച്ച് അദാനി കോടികൾ തട്ടിയെടുത്തെന്ന് രാഹുൽ ഗാന്ധി വാർത്താസമ്മേളനത്തിൽ ആരോപിച്ചു. ഇന്ത്യക്കാരുടെ പോക്കറ്റിൽ നിന്ന് 32000 കോടി രൂപ അദാനി കൊള്ളയടിച്ചു. ഇന്തോനേഷ്യയിൽ നിന്നുള്ള കൽക്കരി ഇന്ത്യയിൽ ഇരട്ടിവിലയ്ക്കു വിൽക്കുന്നു. കരിഞ്ചന്തയ്ക്ക് സർക്കാർ കൂട്ടുനിൽക്കുന്നതായും രാഹുൽ ഗാന്ധി ആരോപിച്ചു.  ‘‘വൈദ്യുതി ചാർജ് വർധനയായി ഈ അധിക നികുതി ഭാരം ജനങ്ങളിലെത്തുന്നു. പ്രധാനമന്ത്രി പതിവ് പോലെ അദാനിയെ സംരക്ഷിക്കുകയാണ്. സർക്കാർ അദാനിക്ക് ബ്ലാങ്ക് ചെക്ക് നൽകിയിരിക്കുകയാണ്. അദാനിക്കെതിരെ ഒരന്വേഷണവും നടത്തുന്നില്ല.’’– രാഹുൽ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!