ജില്ലാ പഞ്ചായത്ത് ഭരണം പിടിക്കാൻ മുന്നണികളുടെ പൊരിഞ്ഞ പോരാട്ടം

കാസര്‍ഗോഡ്: ജില്ലാ പഞ്ചായത്ത് ഭരണം പിടിക്കാന്‍ ഇടതു-വലതുമുന്നണികള്‍ അരയും തലയും മുറുക്കി രംഗത്തിറങ്ങിയതോടെ ഇക്കുറി പോരാട്ടം കടുക്കും. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടികള്‍ക്കിടയിലും യുഡിഎഫിന് ആശ്വാസം നല്‍കിയത് ജില്ലാ പഞ്ചായത്ത് ഭരണം തിരിച്ചുപിടിക്കാന്‍ സാധിച്ചതായിരുന്നു. ഭരണം നിലനിര്‍ത്തുകയെന്നത് അവരുടെ അഭിമാനപ്രശ്നമാണ്. മറുഭാഗത്ത് എല്‍ഡിഎഫിനെ വ്യക്തമായ ഭൂരിപക്ഷത്തോടെയുള്ള വിജയത്തില്‍ കുറഞ്ഞതൊന്നും തന്നെ തൃപ്തിപ്പെടുത്തുകയില്ല.
കഴിഞ്ഞതവണ നഗരസഭകളിലും ബ്ലോക്ക് പഞ്ചായത്തുകളിലും നേടിയ മേല്‍ക്കൈ ജില്ലാ പഞ്ചായത്തില്‍ നഷ്ടമായത് അവര്‍ക്ക് കനത്ത തിരിച്ചടിയായിരുന്നു.

