കോവിഡ്: പ്രവേശന നിബന്ധന കർശനമാക്കി അബുദാബി; കൂട്ടംകൂടുന്നത് നിരോധിച്ചു .

അബുദാബി : തലസ്ഥാന എമിറേറ്റിലേക്കുള്ള പ്രവേശന നിബന്ധനകൾ കൂടുതൽ കർശനമാക്കുന്നു . മറ്റു എമിറേറ്റുകളിൽനിന്ന് റോഡ് മാർഗം അബുദാബിയിൽ പ്രവേശിക്കുന്നവർ തുടർച്ചയായി 12 ദിവസം തങ്ങിയാൽ 12 -ാം ദിവസം പിസിആർ പരിശോധന നടത്തണമെന്ന് ദേശീയ അത്യാഹിത് , ദുരന്ത നിവാരണ സമിതി വക്താവ് ഡോ . സെയ്ഫ് അൽ ദാഹിരി അറിയിച്ചു . നേരത്തെ നാല് , എട്ട് ദിവസങ്ങളിൽ പിസിആർ ടെസ്റ്റ് എടുത്താൽ മതിയായിരുന്നു . ഇതേസമയം അബുദാബിയിൽ എത്തി അന്നോ മൂന്നു ദിവസത്തിനകമോ മടങ്ങുന്നവർക്ക് പരിശോധന ആവശ്യമില്ല . കൂട്ടംകൂടുന്നത് നിരോധിച്ചു യുഎഇ ദിനാഘോഷം , ക്രിസ്മസ് , പുതുവർഷ ആഘോഷത്തിന്റെ ഭാഗമായികൂട്ടംചേരുന്നതു നിരോധിച്ചു . ആഘോഷങ്ങൾ വെർച്വൽ ആക്കുന്നതാണ് ഉചിതമെന്നും ഓർമിപ്പിച്ചു . 3 മണിക്കൂറിനു മുകളിലുള്ള സംഗീത പരിപാടികൾക്കു മുൻകൂട്ടി അനുമതി വാങ്ങണം .

