KSDLIVENEWS

Real news for everyone

റോബിൻ ബസും റോബറി ബസും; സാധാരണക്കാരുടെ ബസും കൊള്ളക്കാരുടെ ബസും ഒരുമിച്ച് ഓടുന്ന നവകേരളമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

SHARE THIS ON

തിരുവനന്തപുരം∙ മുഖ്യമന്ത്രി പിണറായി വിജയൻ നവകേരള സദസ് നടത്തുന്നതിന് യാത്ര ചെയ്യുന്ന ബസിനെ വിമർശിച്ചും കോയമ്പത്തൂരിലേക്ക് സർവീസ് നടത്തുന്ന റോബിൻ ബസിനെ അനുകൂലിച്ചും യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. ‘സാധാരണക്കാരുടെ ബസും കൊള്ളക്കാരുടെ ബസും ഒരുമിച്ച് ഓടുന്ന നവകേരളം’ എന്നായിരുന്നു രാഹുലിന്റെ പരിഹാസം. റോബറി ബസ് എന്നും രാഹുൽ സമൂഹമാധ്യമത്തിൽ കുറിച്ചു.

പത്തനംതിട്ടയിൽനിന്ന് ഇന്ന് രാവിലെ കോയമ്പത്തൂരിലേക്കു സർവീസ് ആരംഭിച്ച റോബിൻ ബസ് ആർടിഒ തടഞ്ഞിരുന്നു. ആദ്യം പത്തനംതിട്ടയിൽ തടഞ്ഞ് 7500 രൂപ പിഴ ചുമത്തി. തുടർന്ന് പാലായിലെത്തിയപ്പോഴും ആർടിഒ ബസ് തടഞ്ഞു. എന്നാൽ നാട്ടുകാർ പ്രതിഷേധിച്ചതോടെ ആർടിഒ കൂടുതൽ പരിശോധനകൾക്കുനിന്നില്ല. ബസ് യാത്ര തുടരുകയായിരുന്നു. എന്നാൽ അങ്കമാലി എത്തിയപ്പോൾ വീണ്ടും തടഞ്ഞു.

രാഹുൽ മാങ്കൂട്ടത്തിലിന്റെ കുറിപ്പ് 

രണ്ട് ബസ്സുകൾ ഓടിത്തുടങ്ങി.
ഒന്ന്. ഒരു സാധാരണക്കാരനായ അംഗപരിമിതൻ തന്റെ കൈയ്യിലെ സമ്പാദ്യവും ബാങ്ക് ലോണുമൊക്കെയെടുത്ത് ഒരു ബസ് വാങ്ങുന്നു. ആ ബസിനു സർക്കാർ ഉദ്യോഗസ്ഥർ വഴിനീളെ ഫൈൻ നൽകുന്നു.
റോബിൻ ബസ്.

രണ്ട്. ഒരു ധൂർത്തനായ, ഹൃദയശൂന്യനായ മുഖ്യമന്ത്രി നാട്ടുകാരുടെ നികുതിപ്പണം കൊണ്ട് സർവ ചട്ടങ്ങളും ലംഘിച്ച് ഒരു ആഡംബര ബസ് വാങ്ങുന്നു. ആ ബസിന് വഴിനീളെ സർക്കാർ ഉദ്യോഗസ്ഥർ സല്യൂട്ട് നൽകുന്നു.
റോബറി ബസ്.

സാധാരണക്കാരുടെ ബസും കൊള്ളക്കാരുടെ ബസും  ഒരുമിച്ച് ഓടുന്ന നവകേരളം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!