KSDLIVENEWS

Real news for everyone

രാജ്യം ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പ്: മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും പരസ്യ പ്രചാരണം അവസാന മണിക്കൂറിലേക്ക്

SHARE THIS ON

ദില്ലി: ജാർഖണ്ഡിലും മഹാരാഷ്ട്രയിലും നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. ജാർഖണ്ഡില്‍ 38 മണ്ഡലങ്ങളിലാണ് രണ്ടാം ഘട്ടം വിധിയെഴുതുന്നത്.

മുഖ്യമന്ത്രി ഹേമന്ത് സോറൻ ആറിലധികം റാലികളില്‍ പങ്കെടുക്കും.

മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ മുൻകാലങ്ങളെ അപേക്ഷിച്ച്‌ ഇത്തവണ കടുത്ത മത്സരമാണ് നടക്കുന്നത്. എൻഡിഎ മുന്നണിയും ഭരണപക്ഷവുമായ മഹായുതിയും ഇന്ത്യ മുന്നണിയായ മഹാവികാസ് അഗാഡിയും തികഞ്ഞ വിജയ പ്രതീക്ഷയിലാണ്. ശിവസേനയും എൻസിപിയും രണ്ടായി പിളർന്നതിനു ശേഷമുള്ള ആദ്യ നിയമസഭാ തെരഞ്ഞെടുപ്പാണിത്. 288 സീറ്റുകളുള്ള മഹാരാഷ്ട്ര നിയമസഭയിലേക്ക് ബുധനാഴ്ചയാണ് തെരഞ്ഞെടുപ്പ് നടക്കുക. 23ന് വോട്ടെണ്ണല്‍ നടക്കും. ഇപ്പോഴുള്ള സർക്കാരിന്റെ കാലാവധി 26ന് പൂർത്തിയാകുന്നതിനാല്‍ അതിനുമുമ്ബ് പുതിയ സർക്കാർ അധികാരത്തില്‍ എത്തേണ്ടതുണ്ട്.

ജാർഖണ്ഡ് രണ്ടാം ഘട്ട നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും രണ്ടാംഘട്ടത്തില്‍ 38 മണ്ഡലങ്ങളാണ് വിധി എഴുതുന്നത്. ആദിവാസി മേഖലകള്‍ കൂടുതലായുള്ള സന്താള്‍ പർഗാനയിലാണ് രണ്ടാംഘട്ടത്തിലെ ഭൂരിപക്ഷ സീറ്റുകളും. മുഖ്യമന്ത്രി ഹേമന്ത് സോറൻ, ഭാര്യ കല്‍പ്പന സോറൻ, ബിജെപിയുടെ മുതിർന്ന നേതാവ് ബാബുലാല്‍ മറാണ്ടി ഉള്‍പ്പെടെയുള്ളവർ രണ്ടാം ഘട്ടത്തിലാണ് ജനവിധി തേടുന്നത്. പരസ്യ പ്രചാരണത്തിന്റെ അവസാന ദിവസമായ ഇന്ന് ആറിലധികം റാലികളിലാണ് മുഖ്യമന്ത്രി ഹേമന്ത് സോറൻ പങ്കെടുക്കുന്നത്. നാല് മണ്ഡലങ്ങളിലെ റാലികളില്‍ കല്പനയും പങ്കെടുക്കും. ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ചുള്ള റാലികളോടെയാണ് ജാർഖണ്ഡില്‍ പരസ്യപ്രചാരണം സമാപിക്കുക.



Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!