KSDLIVENEWS

Real news for everyone

മകനെ അവസാനമായി കാണാൻ പോലുമായില്ല: 9കാരന്റെ മരണ വിവരം അറിയിച്ചുള്ള കുറിപ്പില്‍ അശ്ലീല കമന്ററ്; കൊല്ലം സ്വദേശി അറസ്റ്റില്‍

SHARE THIS ON

പൂന്നപ്ര: ആലപ്പുഴ പുന്നപ്രയില്‍ ഒമ്ബതു വയസുകാരന്റെ മരണ വിവരം അറിയിച്ചു കൊണ്ടുള്ള ഫേസ് ബുക്ക്‌ പോസ്റ്റിനടിയില്‍ അശ്ലീല കമന്റിട്ട യുവാവിനെ സൈബർ പൊലീസ് അറസ്റ്റ് ചെയ്തു.

കൊല്ലം ശൂരനാട് സ്വദേശി ആകാശ് ശശിധരനാണ് അറസ്റ്റിലായത്. മരിച്ച മുഹമ്മദ് സഹിലിന്റെ കുടുംബം നല്‍കിയ പരാതിയിലാണ് നടപടി. ഒക്ടോബർ മൂന്നിനാണ് ആലപ്പുഴ പുന്നപ്രയില്‍ വച്ച്‌ സൈക്കിളില്‍ കാറിടിച്ച്‌ ഒമ്ബതു വയസുകാരൻ മുഹമ്മദ് സഹില്‍ മരിച്ചത്. വിദേശത്തായിരുന്ന പിതാവ് അബ്ദുല്‍ സലാമിന് സാങ്കേതിക തടസങ്ങള്‍ മൂലം മകനെ അവസാനമായി ഒരു നോക്ക് കാണാണോ സംസ്‍കാര ചടങ്ങുകള്‍ക്ക് പങ്കെടുക്കാനോ കഴിഞ്ഞിരുന്നില്ല. വേദനയോടെ നാട്ടിലെത്തിയ അബ്ദുല്‍ സലാം, സുഹൃത്തിന്റെ സമൂഹമാധ്യമ പോസ്റ്റിനടിയിലെ മകനെതിരായ അശ്ലീല കമന്റ് കണ്ടു.

തുടർന്ന് പുന്നപ്ര പൊലീസിലും സൈബർ സെല്ലിലും പരാതി നല്‍കി. പൊലീസ് അന്വേഷണത്തിലാണ് കൊല്ലം ശൂരനാട് സ്വദേശി ആകാശ് ശശിധരനാണ് പോസ്റ്റിനടിയില്‍ അശ്ലീല കമന്റിട്ടതെന്ന് പൊലീസ് കണ്ടെത്തി. തുടർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മരിച്ച ഒൻപത് വയസുകാരനെ അപമാനിക്കുന്നതിനൊപ്പം സാമുദായിക സ്പർദ്ദ വളർത്തുന്നതാണ് ആകാശ് ഫേസ്ബുക്കിലിട്ട കമന്റ് എന്നാണ് പൊലീസ് വിശദമാക്കുന്നത്. സൈബർ പൊലീസ് പിടികൂടിയ പ്രതിയെ പുന്നപ്ര പൊലീസിന് കൈമാറി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!