യുഎഇയില്‍ 1284 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു ; 765 പേർക്ക് മുക്തി ; ഒരു മരണം.

അബുദാബി : യുഎഇയിൽ 1284 പേർക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ – – പ്രതിരോധ മന്ത്രാലയം അറിയിച്ചു . ചികിത്സയിലായിരുന്ന 765 പേർ രോഗമുക്തരായി . കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു കൊവിഡ് മരണമാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത് . 1,44,602 കൊവിഡ് പരിശോധനകൾ കൂടി 24 മണിക്കൂറിനിടെ രാജ്യത്ത് നടത്തിയതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു . ഇതുവരെ യുഎഇയിൽ 1,91,150 പേർക്ക് കൊവിഡ് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട് . ഇവരിൽ 1,67,306 പേരും ഇതിനോടകം രോഗമുക്തരായി . ആകെ 630 മരണങ്ങളും രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടു . നിലവിൽ 23,214 കൊവിഡ് രോഗികൾ യുഎഇയിലുണ്ട് . 1.89 കോടിയിലധികമാണ് ഇതുവരെ നടത്തിയി കൊവിഡ് പരിശോധനകളുടെ എണ്ണം . അതേസമയം ചൈനീസ് കമ്പനിയായ സിനോഫാം വികസിപ്പിച്ചെടുത്ത കൊവിഡ് വാക്സിന് യുഎഇ അംഗീകാരം നൽകിയതിന് പിന്നാലെ പൊതുജനങ്ങൾക്ക് വാക്സിൻ ഇഞ്ചക്ഷനുകൾ നൽകിവരികയാണ് .

