ദുബൈ കെ.എം.സി.സി സർഗ്ഗോത്സവം കാസർഗോഡ് ജില്ല ജേതാക്കൾ

ദുബൈ: 49-ാമത് യു.എ.ഇ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് ദുബൈ കെ.എം.സി.സി സംഘടിപ്പിച്ച സർഗ്ഗോത്സവത്തിൽ കാസർഗോഡ് ജില്ല ജേതാക്കളായി. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് കൊണ്ട് നടത്തിയ സർഗ്ഗോത്സവം മൂന്ന് ഘട്ടങ്ങളിലായിരുന്നു നടന്നത്. പ്രവാസ ലോകത്തെ മികച്ച കലാകാരന്മാർ അണിനിരന്ന സർഗ്ഗോത്സവത്തിൽ 130 പോയിന്റ് നേടിയാണു കാസർഗോഡ് ജില്ല ജേതാക്കളായത്. 90 പോയിന്റ് നേടി കോഴിക്കോട് ജില്ല രണ്ടാം സ്ഥാനവും 70 പോയിന്റ് നേടി കണ്ണൂർ ജില്ല മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ദുബൈ റാഡിസൺ ബ്ലൂ ഹോട്ടലിൽ നടന്ന ചടങ്ങിൽ ദുബൈ ഇന്ത്യൻ കോൺസിലേറ്റിലെ പ്രസ്സ് ആൻഡ് കൾച്ചറൽ കോൺസുൽ ബഹു നീരജ് അഗർവാൾ ട്രോഫി സമ്മാനിച്ചു. കാസർഗോഡ് ജില്ലക്ക് വേണ്ടി ജില്ലാ കെ.എം.സി.സി ജനറൽ സെക്രട്ടറി സലാം കന്യാപ്പാടി, ട്രഷറർ ഹനീഫ് ടി.ആർ, ജില്ലാ കോർഡിനേറ്റർ സലാം തട്ടാനിച്ചേരി, ജില്ലാ വൈസ് പ്രസിഡന്റ്മാരായ റാഫി പള്ളിപ്പുറം സി എച് നൂറുദ്ദിൻ എന്നിവർ ട്രോഫി ഏറ്റ് വാങ്ങി. ചടങ്ങിൽ യു.എ.ഇ കെ.എം.സി.സി ഉപദേശക സമിതി വൈസ് ചെയർമാൻ പി.എ ഇബ്രാഹിം ഹാജി, ഉപദേശക സമിതിയംഗം സി.കെ. അബ്ദുൽ മജീദ്, ദുബൈ കെ.എം.സി.സി പ്രസിഡന്റ് ഇബ്രാഹിം എളേറ്റിൽ, സീനിയർ വൈസ് പ്രസിഡന്റ് ഹുസൈനാർ ഹാജി എടച്ചാക്കൈ, ആക്ടിങ് ജനറൽ സെക്രട്ടറി അഡ്വ ഇബ്രാഹിം ഖലീൽ, സർഗ്ഗധാര ജന കൺവീനർ നജീബ് തച്ചം പൊയിൽ, ടി.പി. മഹമൂദ്, ജില്ലാ വൈസ് പ്രസിഡന്റ് സി.എച്ച് നൂറുദ്ധീൻ, ഡോ: ഇസ്മായിൽ, സിദ്ധീഖ് ചൗക്കി, ഷാഫി ചെർക്കള തുടങ്ങിയവർ സംബന്ധിച്ചു. കാസർഗോഡ് ജില്ലക്ക് ചരിത്ര വിജയം സമ്മാനിച്ച മത്സരാർത്ഥികളെ ചന്ദ്രിക ഡയറക്ടറ് പി എ ഇബ്രാഹിം ഹാജി
യു.എ.ഇ കെ.എം.സി.സി ഉപദേശക സമിതി വൈസ് ചെയർമാൻ യഹിയ തളങ്കര, യു.എ.ഇ കെ.എം.സി.സി ട്രഷറർ നിസാർ തളങ്കര, ജില്ലാ പ്രസിഡന്റ് അബ്ദുള്ള ആറങ്ങാടി ജനറൽ സെക്രട്ടറി സലാം കന്യപ്പാടി. ട്രഷറർ ഹനീഫ് ടി ആർ മേൽപറമ്പ് ഓർഗനസിംഗ് സെക്രട്ടറി അഫ്സൽ മെട്ടമ്മൽ തുടങ്ങിയവർ അഭിനന്ദിച്ചു. സർഗോത്സവത്തിൽ പങ്കെടുത്ത മുഴുവൻ പ്രതിഭകൾക്കും ജില്ലാ കെ എം സി സി റ്റാലൻറ് 2020 പ്രോഗ്രാമിൽ സ്നേഹാദരവ് നല്കുമെന്ന് ജില്ലാ ഭാരവാഹികൾ അറിയിച്ചു
ദുബൈ കെ.എം.സി.സി സർഗ്ഗോത്സവത്തിൽ ജേതാക്കളായ
കാസർഗോഡ് ജില്ലക്കുള്ള ട്രോഫി
ദുബൈ റാഡിസൺ ബ്ലൂ ഹോട്ടലിൽ നടന്ന ചടങ്ങിൽ ദുബൈ ഇന്ത്യൻ കോൺസിലേറ്റിലെ പ്രസ്സ് ആൻഡ് കൾച്ചറൽ കോൺസുൽ ബഹു നീരജ് അഗർവാളിൽ നിന്ന് ജനറൽ സെക്രട്ടറി സലാം കന്യപ്പാടി ട്രഷറർ ഹനീഫ് ടി ആർ എന്നുവരുടെ നേത്രത്വത്തിൽ ജില്ലാ ഭാരവാഹികൾ ഏറ്റുവാങ്ങുന്നു

