കാലിക്കറ്റ് സർവകലാശാലയിൽ നാടകീയരംഗങ്ങൾ: സര്‍ക്കാർ – ഗവര്‍ണർ പോര് അസാധാരണ ഘട്ടത്തിലേക്ക്

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോര് അസാധാരണ ഘട്ടത്തിലേക്ക്. ഭരണഘടനാസംവിധാനം തകര്‍ക്കാന്‍ മുഖ്യമന്ത്രി ബോധപൂര്‍വം ശ്രമിക്കുന്നുവെന്ന ഗുരുതരമായ ആരോപണവുമായി രാജ്ഭവന് പത്രക്കുറിപ്പിറക്കി. സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള നീക്കമാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നടത്തുന്നതെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ കുറ്റപ്പെടുത്തല്‍. മുഖ്യമന്ത്രിയുടെ ജില്ലയായ കണ്ണൂരിന് ‘ബ്ലഡി ഹിസ്റ്ററി’ ഉണ്ടെന്നും അവിടെ പരസ്പരം കൊല്ലുകയാണെന്നുമുള്ള ഗവര്‍ണരുടെ പരാമര്‍ശത്തിനും മുഖ്യമന്ത്രി രൂക്ഷമായി പ്രതികരിച്ചു. അവസരവാദിയായ ആരിഫ് മുഹമ്മദ്ഖാന് കണ്ണൂരിന്റെ ചരിത്രം അറിയാമോയെന്ന് പിണറായി വിജയന് ചോദിച്ചു. കാലിക്കറ്റില്‍ ഞായറാഴ്ച സംഭവിച്ചത് കാലിക്കറ്റ് സർവകലാശാലയിൽ തങ്ങുന്ന ഗവർണർ തനിക്കെതിരേ എസ്.എഫ്.ഐ. ഉയര്‍ത്തിയ ബാനര്‍ അഴിച്ചുമാറ്റാന്‍ പോലീസിനോട് നിര്‍ദേശിച്ചു. വി.സി.യെ വിളിച്ചുവരുത്തി ദേഷ്യപ്പെട്ട് വിശദീകരണം തേടി. ഞായറാഴ്ച വൈകുന്നേരവും ബാനര്‍ അഴിച്ചില്ലായെന്നുകണ്ട് പുറത്തിറങ്ങി ജില്ലാപോലീസ് മേധാവിയെ ശകാരിച്ചു. ഇതോടെ എസ്.പി.യുടെ നേതൃത്വത്തില്‍ പോലീസുകാര്‍ ബാനര്‍ അഴിച്ചുമാറ്റി. പ്രകോപിതരായ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ മുദ്രാവാക്യവുമായി എത്തി. പോലീസ് തടഞ്ഞതോടെ അതിരൂക്ഷമായി വിമര്‍ശിച്ച എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ കൂടുതല്‍ ബാനറുകള്‍ ഉയര്‍ത്തി. രാജ്ഭവന്റെ ആരോപണം കാലിക്കറ്റ് സര്‍വകലാശാലയില്‍ ഗവര്‍ണറെ അപമാനിക്കുന്ന ബാനറുകള്‍ ഉയര്‍ത്തിയത് പോലീസുകാരാണ്. ഇത് മുഖ്യമന്ത്രിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ്. ഗൗരവത്തോടെയാണ് ഇക്കാര്യം ഗവര്‍ണര്‍ കാണുന്നത്. മുഖ്യമന്ത്രിയുടെ കുറ്റപ്പെടുത്തല്‍ ഗവര്‍ണര്‍ എന്തൊക്കെയോ വിളിച്ചുപറയുന്നു. പ്രതിഷേധിക്കുന്നവരെ ക്രിമിനല്‍സ് എന്ന് വിളിക്കാന്‍ എങ്ങനെയാണ് കഴിയുക. ഉന്നതസ്ഥാനത്തിരിക്കുന്ന ഏതെങ്കിലും വ്യക്തി, കരിങ്കൊടി കാണിക്കുന്നവരെ അങ്ങോട്ട് നേരിടാന്‍ പോയിട്ടുണ്ടോ. പ്രകോപനപരമായിരുന്നു ഗവര്‍ണറുടെ നടപടി. ഞങ്ങൾക്കുനേരെ കരിങ്കൊടിയുമായി വന്നവര്ക്കുനേരെയും ഞാന്‍ കൈവീശുകയാണുണ്ടായത്. പ്രതിഷേധം അക്രമമായാല്‍ പോലീസ് ഇടപെടും പിന്നീട് വിലപിച്ചിട്ട് കാര്യമില്ലെന്നാണ് പറഞ്ഞത്.

