KSDLIVENEWS

Real news for everyone

ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡണ്ടായി തെരെഞ്ഞെടുത്ത നിസാർ തളങ്കരയെ ദുബായ് മലബാർ കലാ സാംസ്കാരിക വേദി അനുമോദിച്ചു

SHARE THIS ON

ദുബായ്: ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡണ്ടായി തെരഞ്ഞെടുത്ത സപ്തഭാഷാ സംഗമ ഭൂമിയായ കാസർഗോഡ് ജില്ലയിൽ വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ പൊതു പ്രവർത്തന രംഗത്ത് കടന്നുവന്ന് നാട്ടിലും മറുനാട്ടിലുമായി സ്വപ്ന തുല്യമായ സംഘടനാ പ്രവർത്തനം നടത്തി യുഎഇയിലെ പ്രമുഖ അസോസിയേഷനുകളിൽ ഒന്നായ ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡണ്ടായി വാശിയേറിയ തിരഞ്ഞെടുപ്പിലൂടെ വിജയിച്ച നിസാർ തളങ്കരയെ ദുബായ് മലബാർ കലാസാംസ്കാരിക വേദി ഷാർജ ഇന്ത്യൻ അസോസിയേഷനിൽ വച്ച് നടന്ന ചടങ്ങിൽ അനുമോദിച്ചു.റാഫി പള്ളിപ്പുറം അദ്ധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ അഷ്‌റഫ്‌ കർള സ്വാഗതം പറഞ്ഞു. അറബി പ്രമുഖരായ അബ്ദുല്ല അൽ ഹുസൈൻ,മുഹമ്മദ് ഇബ്രാഹിം,ഇഖ്ബാൽ ഹത്ബൂർ ഷാഹുൽ ഹമീദ് തങ്ങൾ മാളിക,ഇബ്രാഹിം ബെരിക്കെ, പ്രമുഖ ജീവകാരുണ്യ പ്രവർത്തക അസ്മിത ചൗധരി,മുനീർ ബേരിക്കെ,സലിം കുഞ്ഞ് സംസാരിച്ചു. പ്രമുഖ ടിക് ടോക് താരം തൈമൂർ താരിക്,സലീം കുഞ്ഞി സംസാരിച്ചു. സ്വീകരണത്തിന് നിസാർ തളങ്കര മറുപടി പ്രസംഗം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!