KSDLIVENEWS

Real news for everyone

ഗാസയിലെ ജനങ്ങളോട് ഐക്യദാർഢ്യവും കുവൈത്ത് അമീറിന്റെ വേർപാടു; സൈനിക പരേഡും വെടിക്കെട്ടുമില്ലാതെ ദേശീയദിനം ആഘോഷിച്ച്‌ ഖത്തര്‍

SHARE THIS ON

ദോഹ: സൈനിക പരേഡും വെടിക്കെട്ടുമില്ലാതെ ദേശീയദിനം ആഘോഷിച്ച്‌ ഖത്തര്‍. സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും അമീര്‍ ദേശീയദിനാശംസകള്‍ നേര്‍ന്നു.

ദര്‍ബ് അല്‍ സാഇയിലെ ആഘോഷ പരിപാടികള്‍ ഈ മാസം 23 വരെ നീട്ടി.

ഗസ്സയിലെ ജനങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും കുവൈത്ത് അമീറിന്റെ വേര്‍പാടിന്റെ പശ്ചാത്തലത്തിലുമാണ് സൈനിക പരേഡും വെടിക്കെട്ടും ഒഴിവാക്കിയത്. അമീര്‍ ശൈഖ് തമീം ബിൻ ഹമദ് അല്‍താനി സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും ദേശീയദിനാശംസകള്‍ നേര്‍ന്നു. വരുംകാലങ്ങളിലും അഭിവൃദ്ധിയും ഉയര്‍ച്ചയുമുണ്ടാകട്ടെയെന്ന് അമീര്‍ ആശംസിച്ചു.

ഔദ്യോഗിക ആഘോഷങ്ങളില്ലെങ്കിലും ഉംസലാലിലെ ദര്‍ബ് അല്‍സാഇ, കതാറ, കോര്‍ണിഷ് തുടങ്ങിയ കേന്ദ്രങ്ങളില്‍ സാംസ്‌കാരിക പരിപാടികള്‍ നടക്കുന്നുണ്ട്. ദര്‍ബ് അല്‍സാഇയാണ് ദേശീയ ദിനാഘോഷങ്ങളുടെ പ്രധാന വേദി. ഇവിടുത്തെ ആഘോഷങ്ങള്‍ ഈ മാസം 23 വരെ തുടരാൻ തീരുമാനിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!