KSDLIVENEWS

Real news for everyone

കൊല്ലത്ത് വിവിധയിടങ്ങളില്‍ മുഖ്യമന്ത്രിക്ക് കരിങ്കൊടി; 30ലേറെ യൂത്ത് കോണ്‍ഗ്രസ്- കെഎസ്‌യു പ്രവര്‍ത്തകര്‍ അറസ്റ്റില്‍

SHARE THIS ON

കൊല്ലം: കൊല്ലത്ത് വിവിധയിടങ്ങളില്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം. കൊട്ടാരക്കര, ചെങ്ങമനാട്, ഭരണിക്കാവ് എന്നിവിടങ്ങളിലാണ് പ്രതിഷേധമുണ്ടായത്.

30ഓളം യൂത്ത് കോണ്‍ഗ്രസ്- കെഎസ്‌യു പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.എസ് അനുതാജ് ഉള്‍പ്പെടെയുള്ളവരെയാണ് അറസ്റ്റിലായത്. ഭരണിക്കാവില്‍ അറസ്റ്റിലായ പ്രവര്‍ത്തകരെ ശാസ്താംകോട്ട പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.

പുനലൂരില്‍ മുഖ്യമന്ത്രി പ്രസംഗിച്ചുകൊണ്ടിരിക്കെ വേദിക്കരികിലേക്ക് ഓടിയെത്തിയയാളെ പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരും ചേര്‍ന്ന് തടഞ്ഞു. ജില്ലയില്‍ നവകേരള സദസില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു വിവിധയിടങ്ങളില്‍ പ്രതിഷേധം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!