KSDLIVENEWS

Real news for everyone

ലിവർപൂൾ പറയുന്ന വരെ തുടരും എന്ന് സലാ

SHARE THIS ON

തന്റെ ഭാവി ‘ക്ലബിന്റെ കൈകളിലാണ്’ എന്ന് മുഹമ്മദ് സലാ.ഈജിപ്ഷ്യന്‍ ഫോര്‍വേഡ് ‘എനിക്ക് കഴിയുന്നിടത്തോളം’ ആന്‍ഫീല്‍ഡില്‍ തുടരാനാണ് തന്റെ പദ്ധതിയെന്ന് പറയുന്നത്.ചില ഘട്ടങ്ങളില്‍ റയല്‍ മാഡ്രിഡുമായോ ബാഴ്‌സലോണയുമായോ ബന്ധപ്പെടുന്നത് തള്ളിക്കളയാനാവില്ലെന്ന് വെളിപ്പെടുത്തുമ്ബോള്‍ 28 കാരനായ സലാ ലിവര്‍പ്പൂള്‍ വിടുമെന്ന് പരക്കെ വാര്‍ത്തകള്‍ വന്നിരുന്നു.റയലുമായി അത്ര നല്ല ബന്ധം ഇല്ലാത്ത താരം ബാഴ്സ കാമ്ബില്‍ എത്തുമെന്നും മാധ്യമങ്ങള്‍ പറഞ്ഞു.

‘നിങ്ങള്‍ ചോദിച്ചാല്‍, എനിക്ക് കഴിയുന്നിടത്തോളം കാലം ഇവിടെ തുടരണമെന്ന് ഞാന്‍ പറയുന്നു, എന്നാല്‍ ഞാന്‍ മുമ്ബ് പറഞ്ഞതുപോലെ, അത് ക്ലബിന്റെ കൈയിലാണ്.ഞാന്‍ ഈ ക്ലബിലെ അവസാന നിമിഷം വരെ 100 ശതമാനം എപ്പോഴും നല്‍കും, എനിക്ക് കഴിയുന്നത്ര ട്രോഫികള്‍ നേടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,എന്നോട് എപ്പോഴും സ്നേഹം കാണിക്കുന്ന ആളുകള്‍ക്ക് 100 ശതമാനം നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.’ടിവി 2 തന്റെ ഭാവിയെക്കുറിച്ച്‌ ചോദിച്ചപ്പോള്‍ സലാ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!